ആ പാവം മാധവനെ പറ്റിച്ച് കോടിക്കണക്കിന് രൂപ ചെലവഴിപ്പിച്ചിരിക്കുകയാണ് നമ്പി നാരായണന്‍- ശശികുമാര്‍


റോക്കട്രി ദ നമ്പി ഇഫക്ടിൽ ആർ.മാധവൻ, നമ്പി നാരായണൻ, ശശികുമാർ

റോക്കട്രി ദ നമ്പി ഇഫക്ട് സിനിമയില്‍ കാണിച്ചിരിക്കുന്നതെല്ലാം വാസ്തവവിരുദ്ധമാണെന്ന് ശശികുമാര്‍. ഐ.എസ്.ആര്‍.ഒ. ചാരക്കേസില്‍ നമ്പി നാരായണനോടൊപ്പം പ്രതിയാക്കപ്പെട്ട ശശികുമാര്‍ ഐ.എസ്.ആര്‍.ഒ. ഫാബ്രിക്കേഷന്‍ ആന്റ് ടെകനോളജി ഡിവിഷനിലെ സീനിയര്‍ ശാസ്ത്രജ്ഞനായിരുന്നു. 'റോക്കട്രി ദ നമ്പി ഇഫക്ട്' എന്ന സിനിമയിലും ഐ.എസ്.ആര്‍.ഒയിലെ മുഖ്യശാസ്ത്രജ്ഞന്‍ താനാണെന്ന തരത്തില്‍ നമ്പി പ്രചരിപ്പിക്കുന്നത് ഐ.എസ്.ആര്‍.ഒയ്ക്ക് ജീവിതം സമര്‍പ്പിച്ച നൂറുകണക്കിന് ഉന്നത ശാസ്ത്രജ്ഞരോട് ചെയ്യുന്ന കടുത്ത ദ്രോഹമാണെന്ന് ശശികുമാര്‍ കുറ്റപ്പെടുത്തുന്നു. ശശികുമാറുമായി മാതൃഭൂമി അസിസ്റ്റന്റ് എഡിറ്റര്‍ രാജന്‍ ചെറുക്കാട് നടത്തിയ അഭിമുഖത്തില്‍ സിനിമയെക്കുറിച്ച് അദ്ദേഹം പറയുന്നതിങ്ങനെ.

സിനിമ കണ്ടു. ഇങ്ങനെ പ്രചരിപ്പിക്കുന്നത് വളരെ കഷ്ടമാണ് എന്നുപറഞ്ഞാല്‍ പോര. ക്രൂരമാണ്, രാജ്യദ്രോഹമാണ്. ആയിരക്കണക്കിന് ശാസ്ത്രജ്ഞര്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തെ അപമാനിക്കുകയാണ്. നമ്മുടെ രാജ്യത്തെ തന്നെ അപമാനിക്കുകയാണ്. നമ്പിയേക്കാള്‍ നൂറിരട്ടി സേവനം ഐ.എസ്.ആര്‍.ഒയ്ക്കുവേണ്ടി ചെയ്ത ഉന്നത ശാസ്ത്രജ്ഞര്‍ ഇത് നിസ്സഹായരായി കേള്‍ക്കുകയാണ്. സിനിമയുടെ വിജയത്തിനു വേണ്ടി മസാലകള്‍ ചേര്‍ക്കുന്നത് മനസിലാക്കാം. പക്ഷെ, അത് വസ്തുതകള്‍ക്ക് വിരുദ്ധമായാലോ? കേള്‍ക്കുന്ന ആളുകള്‍ വിഡ്ഢികളാണെന്ന് തോന്നിയാല്‍ അവരെ എന്തും പറഞ്ഞ് വിശ്വസിപ്പിക്കാന്‍ നമ്പി നാരായണന്‍ വളരെ വിദഗ്ധനാണ്. ഐ.എസ്.ആര്‍.ഒയിലെ ഒരാളു പോലും നമ്പിയുടെ ഈ അവകാശവാദം അംഗീകരിക്കില്ലെന്ന് മാത്രമല്ല; പുച്ഛിച്ച് തള്ളുകയും ചെയ്യും. സിനിമയില്‍ ഭാവനയാകാം. പക്ഷെ, യാഥാര്‍ഥ്യമെന്ന നിലയില്‍ ഭാവനകള്‍ അവതരിപ്പിക്കുന്നത് വലിയ തെറ്റാണ്.

അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാം
നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

ആ പാവം മാധവനെ പറ്റിച്ച് കോടിക്കണക്കിന് രൂപ ചെലവഴിപ്പിച്ചിരിക്കുകയാണ്. സിനിമ വിജയിച്ചു. അയാള്‍ക്ക് ലാഭം കിട്ടും. പക്ഷെ, വസ്തുതകളുമായി ബന്ധമില്ലാത്തതാണ് സിനിമയില്‍ കാണിച്ചിരിക്കുന്നതധികവും. പണമുണ്ടെങ്കില്‍ ആര്‍ക്കും ആരെയും വലുതാക്കി കാണിക്കാമല്ലോ! ഇതൊക്കെ ശരിയാണോ എന്ന് പരിശോധിക്കാന്‍ പൊതുസമൂഹത്തിന് കഴിയുകയുമില്ല. പക്ഷെ, ഐ.എസ്.ആര്‍.ഒ. എന്ന വലിയ സ്ഥാപനത്തെപ്പറ്റി തെറ്റായ കാര്യങ്ങളാണ് സിനിമ പ്രചരിപ്പിക്കുന്നത്. ബയോപിക് എന്ന നിലയില്‍ അവതരിപ്പിക്കുന്ന സിനിമയില്‍ വസ്തുതകള്‍ക്ക് നിരക്കാത്ത കാര്യങ്ങള്‍ കാണിക്കുന്നത് ശരിയല്ല. ഇതില്‍ 90 ശതമാനവും അവാസ്തവമായ കാര്യങ്ങളാണ്. ഇത് വെറും ഫിക്ഷനല്ലല്ലോ. സിനിമയുടെ അവസാനഭാഗത്ത് നമ്പി നാരായണന്‍ നേരിട്ട് പ്രത്യക്ഷപ്പെടുകയല്ലേ?- ശശികുമാര്‍ പറഞ്ഞു.

Content Highlights: Rocketry The Nambi Effect, Sasikumar former ISRO chairman against Nambi Narayanan, Madhavan Film


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented