നമ്പി നാരായണൻ, സുനിത വില്ല്യംസ്, ആർ മാധവൻ
റോക്കട്രി ദി നമ്പി എഫക്ട് സംവിധായകനും നായകനുമായ ആര് മാധവനും ഐ.എസ്.ആര്.ഒ മുന്‍ശാസ്ത്രജ്ഞന്‍ നമ്പി നാരായണനും അമേരിക്കന്‍ പര്യടനത്തിനിടെ നാസ ബഹിരാകാശ സഞ്ചാരിയും ഇന്ത്യന്വംശയജുമായ സുനിത വില്യംസിനെ സന്ദര്‍ശിച്ചു. ആര് മാധവന്റെ തന്റെ ആദ്യ സംവിധാന സംരംഭമായ റോക്കറ്ററി പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്.
ആര് മാധവന് ഡോ നമ്പി നാരായണനൊപ്പം അടുത്തിടെ യുഎസില്‍ റോക്കട്രി സിനിമയുടെ പ്രൊമോഷന്റെ ഭാഗമായുള്ള പര്യടനത്തില്‍ ആയിരുന്നു. തുടര്‍ന്ന് ടെക്സാസിലെ സ്റ്റാഫോര്‍ഡ് മേയര്‍ സെസില്‍ വില്ലിസ് ജൂണ്‍ 3 നമ്പി ദേശീയ ദിനമായി പ്രഖ്യാപിക്കുകയും ചെയ്തു. 75-ാമത് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ആര് മാധവന്റെ റോക്കട്രി: ദി നമ്പി ഇഫക്റ്റ് കയ്യടികള്‍ ഏറ്റുവാങ്ങിയിരുന്നു. നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഈ ജീവചരിത്ര സിനിമയ്ക്ക് അന്താരാഷ്ട്ര തലത്തില്‍ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്.
ജീവിതം തന്നെ പോരാട്ടമാക്കിയ തന്നെ കുറ്റവാളിയാക്കിയ നിയമത്തിനും കാലത്തിനും മുന്നില്‍ നിരപരാധിത്വം തെളിയിച്ച മലയാളി ശാസത്രജ്ഞന് നമ്പി നാരായണന്റെ കഥ വെള്ളിത്തിരയില്‍ എത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചതിന് പിന്നിലും ഒരു മലയാളിയുണ്ട്. ഈ സിനിമ അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധിക്കപെടുമ്പോള്‍ അതില്‍ അഭിമാന നേട്ടം മലയാളിയായ നിര്‍മ്മാതാവ് ഡോ. വര്‍ഗീസ് മൂലന് കൂടി അവകാശപ്പെട്ടതാണ്. വ്യവസായി വര്‍ഗീസ് മൂലന്റെ വര്‍ഗീസ് മൂലന് പിക്ചേഴ്സ് ചിത്രത്തിന്റെ നിര്‍മാണ പങ്കാളികളാണ്. ഓര്‍മകളുടെ ഭ്രമണപഥത്തിന്റെ രചയിതാവും, ക്യാപ്റ്റന്‍, വെള്ളം സിനിമകളുടെ സംവിധായകനുമായ ജി.പ്രജേഷ് സെന്‍ ചിത്രത്തിന്റെ കോ ഡയറക്ടറാണ്.
മാധവനാണ് നമ്പി നാരായണനായി വേഷമിടുന്നത്. മാധവന് തന്നെയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. വര്‍ഗീസ് മൂലന് പിക്ചേഴ്സിനൊപ്പം ആര്. മാധവന്റെ ട്രൈകളര്‍ ഫിലിംസും, ഹോളിവുഡ് പ്രൊഡക്ഷന്‍ കമ്പനിയായ 27th ഇന്‍വെസ്റ്റ്മെന്റ്സും നിര്‍മാതാക്കളാണ്. ജൂലൈ ഒന്നിന് ചിത്രം തീയേറ്ററുകളില്‍ എത്തും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..