-
ജപ്പാൻ ശാസ്ത്രഞ്ജർ നിർമിച്ച റോബോട്ട് എറിക്ക ഒരു സയൻസ് ഫിക്ഷൻ ചിത്രത്തിൽ വേഷമിടുന്നു. ലോകചരിത്രത്തിൽ ആദ്യമായാണ് ഒരു റോബോട്ട് ചിത്രത്തിലെ നായികയായെത്തുന്നത്.
'ബി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഒരു ഭാഗം 2019 ൽ ജപ്പാനിൽ ചിത്രീകരിച്ചിരുന്നു. ബാക്കി ഭാഗങ്ങൾ അടുത്ത വർഷം ജൂണിൽ പുനരാരംഭിക്കും. ജാപ്പനീസ് ശാസ്ത്രജ്ഞരായ ഹിരോഷി ഇഷിഗുറോയും കൊഹെ ഒഗാവയും ചേർന്ന് സൃഷ്ടിച്ച ഈ റോബോട്ട് കൃത്രിമ ഇന്റലിജൻസ് പ്രോഗ്രാമിലൂടെയാണ് അഭിനയിക്കുന്നത്. ചിത്രത്തിലും റോബോട്ടിന്റെ വേഷം തന്നെയാണ് എറിക്ക കെെകാര്യം ചെയ്യുന്നത്.
'അഭിനേതാക്കൾക്ക് ജീവിതാനുഭവങ്ങൾ കഥാപാത്രങ്ങൾക്ക് മുതൽകൂട്ടാറാറുണ്ട്. എന്നാൽ എറിക്കയ്ക്ക് ജീവിതാനുഭവങ്ങളൊന്നുമില്ല. അവളുടെ ചലനങ്ങളുടെ വേഗത നിയന്ത്രിക്കുക, അവളുടെ വികാരങ്ങളിലൂടെ സംസാരിക്കുക, സ്വഭാവവികസനം, ശരീരഭാഷ എന്നിവ പരിശീലിപ്പിക്കുക എന്നിങ്ങനെയുള്ള സെഷനുകളിലൂടെ അവളുടെ ചലനങ്ങളും വികാരങ്ങളും ഞങ്ങൾ തന്നെ അനുകരിക്കേണ്ടിവന്നു'- ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറയുന്നു.
മനുഷ്യന്റെ ഡിഎൻഎയെ മികവുറ്റതാക്കാൻ വേണ്ടി താൻ സൃഷ്ടിച്ച ഒരു പ്രോഗ്രാമുമായി ബന്ധപ്പെട്ട അപകടങ്ങൾ കണ്ടെത്തുന്ന ഒരു ശാസ്ത്രജ്ഞനാണ് ചിത്രത്തിലെ നായകൻ. അതിനെ മറികടക്കാൻ അദ്ദേഹത്തെ സഹായിക്കുന്ന റോബോട്ടിന്റെ വേഷത്തിലാണ് എറിക്ക അഭിനയിക്കുന്നത്.
Content Highlights: RoboticErica is lead actress of in a science fiction Movie B, Artificial Intelligence
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..