വിജയ് യേശുദാസ് | PHOTO: MATHRUBHUMI
ഗായകനും നടനുമായ വിജയ് യേശുദാസിന്റെ വീട്ടിൽ മോഷണം. ചെന്നൈയിലെ വീട്ടിലാണ് കവർച്ച നടന്നത്. വിജയ് യേശുദാസിന്റെ ഭാര്യ ദർശന അഭിരാമപുരം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
60 പവൻ സ്വർണം നഷ്ടപ്പെട്ടതായാണ് പരാതിയിൽ പറയുന്നത്. മോഷണത്തിൽ വീട്ടിലെ ജോലിക്കാരായ മനേക, പെരുമാൾ എന്നിവർക്ക് പങ്കുള്ളതായി സംശയിക്കുന്നുവെന്ന് പരാതിയിലുണ്ട്.
അവസാനമായി ഇക്കഴിഞ്ഞ ഡിസംബർ രണ്ടിന് നോക്കിയപ്പോൾ സ്വർണം വീട്ടിലുണ്ടായിരുന്നുവെന്ന് കുടുംബം അറിച്ചു. പരാതിയിന്മേൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlights: robbery at vijay yesudas's home in chennai
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..