''അമ്മ വരുന്നതും നോക്കി ഞാനും മണിച്ചേട്ടനും ഭക്ഷണത്തിനായി കാത്തുനില്‍ക്കും''


മാതാപിതാക്കളെ അനുസ്മരിച്ച് ഫെയ്‌സ്ബുക്കില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവയ്ച്ച് ആര്‍.എല്‍.വി രാമകൃഷ്ണന്‍

ലാഭവന്‍ മണി എന്ന മനുഷ്യസ്‌നേഹി മാതൃകയാക്കിയത് സ്വന്തം മാതാപിതാക്കളെയായിരുന്നുവെന്ന് സഹോദരനും നടനുമായ ആര്‍.എല്‍.വി രാമകൃഷ്ണന്‍. മാതാപിതാക്കളെ അനുസ്മരിച്ച് ഫെയ്സ്ബുക്കില്‍ ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് രാമകൃഷ്ണന്‍. ഹോട്ടല്‍ ജീവനക്കാരിയായിരുന്നു മണിയുടെ അമ്മ. സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളുടെ വിശപ്പകറ്റാന്‍ പണിത്തിരക്കിനിടയില്‍ ചോറ്റും പാത്രവുമായി ഓടിവരും. അന്യരുടെ ദുഖങ്ങളില്‍ പങ്കുചേരണമെന്ന് ആദ്യം പഠിപ്പിച്ചത് മാതാപിതാക്കള്‍ തന്നെയാണ്. കലാഭവന്‍ മണി വലിയ സിനിമാ നടന്‍ ആയപ്പോള്‍ സഹായങ്ങള്‍ ചോദിച്ചു വരുന്നവരെ മടക്കി അയക്കരുതെന്ന് അമ്മയ്ക്കും അച്ഛനും നിര്‍ബന്ധമുണ്ടായിരുന്നു.

ആര്‍.എല്‍.വി രാമകൃഷ്ണന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം

എന്റെ അമ്മയും, അച്ഛനും....

അമ്മയും അച്ഛനും വലിയ സൗഹൃദ മനസ്സുള്ള വലിയ മനുഷ്യ സ്‌നേഹികളായിരുന്നു. ഞങ്ങളുടെ കുട്ടികാലത്ത് അച്ഛനോടൊപ്പം അമ്മയും കൂലി പണിക്കു പോയിട്ടാണ് ഞങ്ങളെ വളര്‍ത്തിയത്. വീട്ടില്‍ ഭക്ഷണം ഇല്ലാത്തതിനാല്‍ സ്‌കൂളില്‍ നിന്നും ആഹാരം കിട്ടുമല്ലോ എന്ന പ്രതീക്ഷയില്‍ വളരെ നേരത്തെ എന്നെ സ്‌കൂളില്‍ ചേര്‍ത്തു. സ്‌കൂളില്‍ നിന്നും കിട്ടുന്ന ഉപ്പുമാവ് കഴിച്ച് വിശപ്പടക്കി. എങ്കിലും അമ്മ ഉച്ചയാകുമ്പോള്‍ എനിക്കും മണി ചേട്ടനുമുള്ള ചോറ് ഒരു അലൂമിനിയ തൂക്കുപാത്രത്തില്‍ കൊണ്ടുവരും. അപ്പോഴേക്കും മറ്റു കുട്ടികളുടെ ഉച്ചയൂണ് കഴിഞ്ഞ് ബെല്ലടിച്ചിരിക്കും. എങ്കിലും അമ്മ വരുന്നതും നോക്കി പുറത്ത് നില്‍ക്കും. അങ്ങിനെ നില്‍ക്കാന്‍ ടീച്ചര്‍മാര്‍ അനുവാദം തരും. കാരണം ഹോട്ടലിലെ ജോലി തിരക്കിനിടയില്‍ നിന്നു വേണം പാവത്തിന് ഓടിയെത്താന്‍ എന്ന് അവര്‍ക്കറിയാം.

ഹോട്ടലില്‍ അടുക്കള പണിക്ക് സഹായിക്കലായിരുന്നു അമ്മയ്ക്ക് ജോലി. മറ്റു വീടുകളിലും ജോലിക്കു പോകും. ഒടുവില്‍ മക്കള്‍ വലുതായി: ഒരു മകന്‍ ലോകം അറിയുന്ന സിനിമാ നടനായി. ആളുകളുടെ ഇടയില്‍ അമ്മയും, അച്ഛനും താരമായി. കല്യാണ വീട്ടിലും, മരണ വീട്ടിലും എന്നു വേണ്ട ഒരോ സ്ഥലങ്ങളിലും മണിയുടെ അച്ഛനേയും, അമ്മയേയും കാണാന്‍ ആളുകള്‍ കൂടി. അവര്‍ക്കൊപ്പം ഫോട്ടോകള്‍ എടുത്തു. അപ്പോഴും പാവങ്ങള്‍ ഒന്നും അറിയാതെനിന്നു. എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറി. വീട്ടിലെ പട്ടിണി മാറിയപ്പോള്‍ അമ്മ എന്നും ഒരു വലിയ കലത്തില്‍ ചോറ് വയ്ക്കും, ആരു വന്നാലും വയറുനിറയെ ആഹാരം കൊടുക്കും. അച്ഛനും സന്തോഷം.

മണി മോനെ കാണാനെത്തുന്നവരല്ലെ! അവരെ നന്നായി പരിചരിക്കണം. കഷ്ടതകള്‍ മാറി സ്‌നേഹവും സന്തോഷവും സഹോദര സ്‌നേഹം കൊണ്ടും സന്തോഷകരമായ സുദിനങ്ങളായിരുന്നു. ഇന്ന് ചാലക്കുടിയില്‍ ചേട്ടനെ കാണാന്‍ വരുന്നവര്‍ക്കിടയില്‍ ഞങ്ങളുടെ അച്ഛനും അമ്മയും ഉണ്ടായിരുന്നെങ്കില്‍.. എന്ന് ഞാന്‍ ആശിച്ചു പോകാറുണ്ട്. അവരുടെ സ്‌നേഹം അത് അനുഭവിച്ചവര്‍ക്കു മാത്രമേ അറിയൂ. അതാണ് കുന്നിശ്ശേരി രാമനും അമ്മിണിയും. മകനെ കാണാന്‍ വരുന്നവരോടൊക്കെ കുശലം പറയലും മുറുക്കാന്‍ ഇടിച്ചു കൊടുക്കലും, എല്ലാ നല്ല ഓര്‍മ്മകളായി ഇന്നും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു.

മണി ചേട്ടനെ സ്‌നേഹിക്കുന്നവരോടായി പറയുകയാണ് നമ്മുക്ക് നഷ്ടമായത് മണി ചേട്ടനെ മാത്രമല്ല നിങ്ങളെയെല്ലാം മക്കളെ പോലെ സ്‌നേഹിക്കാന്‍ മനസ്സുള്ള മാതാപിതാക്കളെ കൂടിയാണ്. എല്ലാം ദൈവത്തിന്റെ വിധി. ഒരു പക്ഷെ മക്കളുടെ മരണത്തിനു മുന്‍പ് അവര്‍ യാത്രയായത് നന്നായി. കാരണം മക്കളുടെ കണ്ണുനീര്‍ പൊടിയുന്നത് ഇഷ്ട്ടമല്ലായിരുന്നു ഞങ്ങളുടെ അച്ഛനും അമ്മയ്ക്കും; അവര്‍ക്ക് അത് സഹിക്കാവുന്നതിലും അപ്പുറത്തായിരിക്കും. അപ്പോള്‍ പിന്നെ അവരുടെ വേര്‍പാട് എങ്ങിനെ സഹിക്കും. അഭിനവ മാതാപിതാക്കളും, സഹോദരങ്ങളും നാട് വാഴുന്ന ഈ കാലത്ത്.. ഇവരുടെ ഓര്‍മ്മകള്‍ മനസ്സിന് സന്തോഷം തരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section
Most Commented