'പലരും കലാഭവൻ മണിയുടെ പേരില്‍ പ്രശസ്തിക്ക് ചാനലുകള്‍ കയറുമ്പോള്‍ ഇദ്ദേഹം നിശബ്ദനാണ്'


ചേട്ടന്റെ വിയോഗത്തിനു ശേഷം പണ്ട് എപ്പോഴും കൂടെയുണ്ടായിരുന്നവര്‍ ആരും ഇന്ന് ഞങ്ങളുടെ കുടുംബത്തേക്ക് തിരിഞ്ഞു നോക്കാറില്ല.

ലാഭവന്‍ മണിയുടെ നാടന്‍ പാട്ടുകളെ ശ്രോതാക്കളുടെ ചെവിയിലെത്തിച്ച വ്യക്തിയെ പരിചയപ്പെടുത്തി സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍. മണിയുടെ അടുത്ത സുഹൃത്തായ സതീഷിനെയാണ് രാമകൃഷ്ണന്‍ ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെടുത്തിയത്.

മണിയുടെ വിയോഗത്തിനുശേഷം പല സുഹൃത്തുക്കളും തങ്ങളെ തിരിഞ്ഞു നോക്കാറില്ലെന്നും എന്നാല്‍ സതീഷ് അതിനൊരപവാദമായിരുന്നെന്നും രാമകൃഷ്ണന്‍ പറയുന്നു. മണിക്കുവേണ്ടി പാട്ടെഴുതി എന്ന് അവകാശപ്പെട്ടും അദ്ദേഹത്തെ കുറ്റം പറഞ്ഞും പലരും ചാനലുകള്‍ തോറും കയറിയിറങ്ങുമ്പോള്‍ സതീഷ് എന്ന വ്യക്തി നിശബ്ദനായിരിക്കുകയായിരുന്നെന്ന് രാമകൃഷ്ണന്‍ പറയുന്നു.

രാമകൃഷ്ണന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം

സതീഷേട്ടനൊപ്പം!.

എന്റെ സഹോദരന്റെ പ്രിയപ്പെട്ട കൂട്ടുകാരന്‍. കഴിഞ്ഞ 25 വര്‍ഷമായി കലാഭവന്‍ മണിച്ചേട്ടന്റെ പാട്ടുകള്‍ നിങ്ങള്‍ക്ക് മുന്‍പില്‍ എത്തിച്ച മാരുതി കാസറ്റ്‌സിന്റെ അമരക്കാരന്‍. ചേട്ടന്റെ വിയോഗത്തിനു ശേഷം പണ്ട് എപ്പോഴും കൂടെയുണ്ടായിരുന്നവര്‍ ആരും ഇന്ന് ഞങ്ങളുടെ കുടുംബത്തേക്ക് തിരിഞ്ഞു നോക്കാറില്ല. അവരുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി മണിച്ചേട്ടനെ ഉപയോഗിച്ചവരാണ് അതില്‍ ഏറെയും എന്ന് ഇപ്പോള്‍ നമുക്ക് മനസ്സിലായി (എല്ലാവരെയും ഉദ്ദേശിക്കുന്നില്ല. നല്ല സുഹൃത്തുക്കളും ഉണ്ട്). പക്ഷെ അതില്‍ നിന്ന് എത്രയോ വ്യത്യസ്തനാണ് സതീഷേട്ടന്‍: ഒരു നിഴലുപോലെ ചേട്ടന്റെ കൂടെ 25 കൊല്ലം സേവനം ചെയ്തു. ഇന്ന് ഞങ്ങളുടെ കുടുംബത്തിന് താങ്ങും തണലുമായി കൂടെ നില്‍ക്കുന്നു. കലാഭവന്‍ മണിക്ക് പാട്ട് എഴുതി എന്ന് പറഞ്ഞ് ഓരോ വ്യക്തികള്‍ അവരുടെ ഇപ്പോഴത്തെ പബ്‌ളിസിറ്റിക്കു വേണ്ടി ചാനലുകള്‍ കയറി ഇറങ്ങി മണിച്ചേട്ടനെ കുറ്റവും പറഞ്ഞു നടക്കുമ്പോള്‍ സതീഷേട്ടന്‍ ഇതെല്ലാം കണ്ട് നിശബ്ദനായി നില്‍ക്കുകയാണ്. എല്ലാവരോടും മനസ്സുനിറയെ സ്‌നേഹം മാത്രമേ ഉള്ളൂ സതീഷേട്ടന്. സതീഷേട്ടന്റെ സാന്നിധ്യം ഞങ്ങള്‍ക്ക് മണിച്ചേട്ടനു തുല്ല്യമാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arrest

1 min

16കാരനെ നിര്‍ബന്ധിച്ച് മതം മാറ്റി, 24കാരിയുമായി വിവാഹം: നാല് പേര്‍ അറസ്റ്റില്‍

May 25, 2022


kapil sibal

1 min

കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടു; സമാജ് വാദി പാര്‍ട്ടി ടിക്കറ്റില്‍ രാജ്യസഭയിലേക്ക്

May 25, 2022


antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022

More from this section




Most Commented