ആർ.എൽ.വി രാമകൃഷ്ണൻ, കലാഭവൻ മണി | ഫോട്ടോ: പി. കൃഷ്ണപ്രദീപ്, വി.പി. പ്രവീൺകുമാർ| മാതൃഭൂമി
അപ്രതീക്ഷിതമായി മരണം കീഴടക്കിയെങ്കിലും മലയാളികളുടെ മനസില്‍ ഇന്നും തിളങ്ങുന്ന നക്ഷത്രമായി നിലകൊള്ളുകയാണ് കലാഭവന്‍ മണി. നാടന്പാട്ടുകളിലൂടെയും വ്യത്യസ്ത അഭിനയമുഹൂര്‍ത്തങ്ങളിലൂടെയും പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കി ഈ ചാലക്കുടിക്കാരന്‍. വെള്ളിത്തിരയില്‍ കലാഭവന്‍ മണി അവതരിപ്പിച്ച കഥാപാത്രങ്ങള്‍ സ്വന്തം നാട്ടില്‍ പലയിടത്തും വെച്ച് കണ്ടുമുട്ടിയവര്‍ തന്നെയാണെന്ന് പറയുകയാണ് അദ്ദേഹത്തിന്റെ സഹോദരനും നടനും നര്‍ത്തകനുമായ ആര്.എല്‍.വി രാമകൃഷ്ണന്.
മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിനോടായിരുന്നു സഹോദരനേക്കുറിച്ചുള്ള രാമകൃഷ്ണന്റെ ഓര്മപങ്കിടല്. മണിച്ചേട്ടന് സിനിമയില്‍ അഭിനയിച്ചിട്ടുള്ള കഥാപാത്രങ്ങള്‍ ഞങ്ങളുടെ നാട്ടില്‍ പലയിടത്തും വെച്ച് കണ്ടുമുട്ടിയവര്‍ തന്നെയാണ്. 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും' എന്ന സിനിമയില്‍ ചേട്ടന് അവതരിപ്പിച്ച കഥാപാത്രം ഞങ്ങളുടെ നാട്ടിലുള്ള ബാലന് എന്നയാളായിരുന്നു. പുള്ളി റെയില്‍വേയില്‍ അനൗണ്‍സറായിരുന്നു. വീടിന്റെ ചുറ്റുവട്ടത്തുള്ള പലരുടെയും സംസാരരീതിയും ചില മാനറിസങ്ങളും മനസിലാക്കി മണിച്ചേട്ടന് അതൊക്കെ അഭിനയത്തില്‍ ഉള്‍പ്പെടുത്തും.

മറുമലര്‍ച്ചി എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ വെച്ചുണ്ടായ ഒരപകടത്തെപ്പറ്റി ഇപ്പോഴുമോര്‍മയുണ്ട്. സിനിമയില്‍ ചേട്ടന് പെണ്‍വേഷമായിരുന്നു. പാവാടയിട്ട് പനയില്‍ കേറുന്ന സീന്‍. ചേട്ടന് ആവേശ ത്തില്‍ പനയില്‍ കേറിയെങ്കിലും തിരിച്ചിറങ്ങാന്‍ പറ്റാത്ത അവസ്ഥ വന്നു. വേറെ വഴിയില്ലാതായപ്പോള്‍ ചേട്ടന് പനയില്‍നിന്ന് താഴേക്ക് ഊര്‍ന്നിറങ്ങി. നെഞ്ചിനു താഴെയുള്ള തൊലി മുഴുവന്‍ ഉരിഞ്ഞുപോയി. മൂന്നുമാസം വേണ്ടി വന്നു തൊലി മുഴുവന്‍ വരാന്‍. കരുമാടിക്കുട്ടന് എന്ന സിനിമയില്‍ കണ്ടത്തിലേക്ക് ചവിട്ടിത്താഴ്ത്തുന്ന ഒരു സീനുണ്ട്. ഒപ്പമുള്ള നടന് ചെയ്യാന്‍ മടി കാണിച്ചുനില്ക്കുമ്പോള് മണിച്ചേട്ടന് ധൈര്യം കൊടുത്തു. ചവിട്ടിത്താഴ്ത്തിക്കോ... ഞാന്‍ ശ്വാസംപിടിച്ച് നിന്നോളാം.'
സാഹസികമായ കാര്യങ്ങള്‍ ഒരു മടിയുമുണ്ടായിരുന്നില്ല ചേട്ടന്. ജീവിതമാകുന്ന കളരിയില്‍നിന്ന് കിട്ടിയിട്ടുള്ള അനുഭവങ്ങള്‍ തന്നെയാണ് മണിച്ചേട്ടന് എന്നും കരുത്തായിട്ടുള്ളത്. അവസാനകാലത്തൊക്കെ ചേട്ടന് പറയുമായിരുന്നു: ''ഞാനില്ലാതാകുമ്പോഴേ അറിയൂ എന്റെ വില' എന്ന്. അതുപോലെ തന്നെ സംഭവിച്ചിരിക്കുന്നു. രാമകൃഷ്ണന് പറഞ്ഞു.
(മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ 2022 സെപ്റ്റംബറില്‍ പ്രസിദ്ധീകരിച്ചത്. തയ്യാറാക്കിയത് വിഷ്ണു രാമകൃഷ്ണന്)
Content Highlights: Kalabhavan Mani, RLV Ramakrishnan about Kalabhavan Mani
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..