ഒരുകാലത്തെ ഫയർബ്രാൻഡ് പോലീസുകാരൻ, അദ്ദേഹത്തിന്റെ 60കൾ സുരേഷേട്ടനല്ലാതെ വേറാര് കാണിക്കും -ഷാൻ


എബ്രഹാമിനെ എബ്രഹാം അല്ലാതാക്കിത്തീർത്ത, എബ്രഹാമിനെ ഇന്നുള്ള രീതിയിൽ ആക്കിയ ആ രാത്രിയേക്കുറിച്ചാണ് താൻ സുരേഷ് ​ഗോപിയോട് പറഞ്ഞതെന്ന് ഷാൻ

ആർ.ജെ. ഷാൻ | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

പാപ്പൻ എന്ന ഒറ്റച്ചിത്രത്തിലൂടെ ത്രില്ലറുകൾക്ക് പുതിയ മാനം നൽകിയ എഴുത്തുകാരനാണ് ആർ.ജെ. ഷാൻ. ചിത്രത്തിൽ പാപ്പൻ എന്ന ടൈറ്റിൽ കഥാപാത്രമായി സുരേഷ് ​ഗോപി വന്നതെങ്ങനെയെന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹം. ക്ലബ് എഫ്.എം സ്റ്റാർ ജാമിലായിരുന്നു പാപ്പന്റെ പിന്നാമ്പുറക്കഥകൾ ഷാൻ വെളിപ്പെടുത്തിയത്.

എബ്രഹാമിനെ എബ്രഹാം അല്ലാതാക്കിത്തീർത്ത, എബ്രഹാമിനെ ഇന്നുള്ള രീതിയിൽ ആക്കിയ ആ രാത്രിയേക്കുറിച്ചാണ് താൻ സുരേഷ് ​ഗോപിയോട് പറഞ്ഞതെന്ന് ഷാൻ ഓർത്തെടുത്തു. സുരേഷ് ​ഗോപി എന്തിന് ഈ ചിത്രം ചെയ്യണമെന്ന് ചോദിച്ചപ്പോൾ എബ്രഹാമിനെ പരിചയപ്പെടുത്താം എന്നാണ് താൻ പറഞ്ഞത്. ഒരു കാലത്തെ ഫയർബ്രാൻഡ് പോലീസുകാരൻ, അദ്ദേഹത്തിന്റെ അറുപതുകൾ എങ്ങനെയാണെന്ന് സുരേഷേട്ടനല്ലാതെ ആര് കാണിക്കും എന്നാണ് അദ്ദേഹത്തോട് ചോദിച്ചതെന്നും ഷാൻ പറഞ്ഞു."സിനിമയുടെ ആദ്യ ഷോട്ട് എടുക്കുമ്പോൾ കിളി പോയിരിക്കുകയായിരുന്നു. പക്ഷേ അവസാന ഷോട്ടെടുത്ത് കഴിഞ്ഞപ്പോൾ കരഞ്ഞു. പാപ്പനിലെ സുരേഷേട്ടന്റെ ലാസ്റ്റ് ഷോട്ടായിരുന്നു അത്. അതെടുത്തുകഴിഞ്ഞപ്പോൾ ജോഷി സാറിന്റെയും സുരേഷേട്ടന്റെയുമെല്ലാം കണ്ണ് നിറഞ്ഞിരുന്നു. സിനിമയുടെ ആദ്യ പ്രദർശനം കഴിഞ്ഞപ്പോഴും എനിക്ക് കരച്ചിൽവന്ന് ഒന്നും പറയാൻ പറ്റിയില്ല." ഷാൻ പറഞ്ഞു.

നീണ്ട ഇടവേളയ്ക്ക് ശേഷം ജോഷിയും സുരേഷ് ​ഗോപിയും ഒന്നിച്ച ചിത്രമായിരുന്നു പാപ്പൻ. ​ഗോകുൽ സുരേഷ്, നീത പിള്ള, നൈല ഉഷ, കനിഹ, ആശാ ശരത്, അജ്മൽ അമീർ, ഷമ്മി തിലകൻ തുടങ്ങി വൻതാരനിര ഒന്നിച്ച ചിത്രത്തിന് വൻ വരവേല്പാണ് ലഭിച്ചത്. തിയേറ്ററുകളിൽ വൻ കളക്ഷൻ നേടാനും പാപ്പന് കഴിഞ്ഞു.

Content Highlights: rj shaan interview, rj shaan about paappan and suresh gopi, director joshiy

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented