ഹിച്ച്കോക്ക് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അനില്‍ ആന്റോ, അമലേന്ദു കെ.രാജ്, ഷെര്‍ഷാ ഷെരീഫ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ ആനന്ദ് കൃഷ്ണ രാജ് സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രത്തിന്റെ ഒഫീഷ്യല്‍ ടൈറ്റില്‍ ലുക്ക് പുറത്തിറക്കി. ആര്‍.ജെ മഡോണ എന്നാണ് ചിത്രത്തിന്റെ പേര്. മിസ്റ്ററി ത്രില്ലര്‍ എന്ന രീതിയില്‍ ഏറെ നിഗൂഢത നിറച്ചാണ് ടൈറ്റില്‍ പോസ്റ്റര്‍.

ആനന്ദ് കൃഷ്ണ രാജ്- അനില്‍ ആന്റോ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഹൊറര്‍-ത്രില്ലര്‍ ഷോര്‍ട്ട്ഫിലിം 'റിയര്‍വ്യൂ' വളരെയധികം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. സംവിധായകന്‍ കൂടിയായ ആനന്ദ് കൃഷ്ണ രാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും, ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നത്. 

ഛായാഗ്രഹണം: അഖില്‍ അക്‌സ, സംഗീതം: രമേശ് കൃഷ്ണന്‍ എം കെ, വരികള്‍: ഹൃഷികേഷ് മുണ്ടാണി, ആര്‍ട്ട് ഡയറക്ടര്‍: ഡാനി മുസിരിസ്, സൗണ്ട് ഡിസൈന്‍: ജെസ്വിന്‍ മാത്യൂ ഫെലിക്‌സ്, മേക്കപ്പ്: മഹേഷ് ബാലാജി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ഫ്രാന്‍സിസ് ജോസഫ് ജീര, അസോസിയേറ്റ് ഡയറക്ടര്‍: നിരഞ്ജന്‍, വി.എഫ്.എക്‌സ്: മനോജ് മോഹന്‍, ഡിസൈന്‍: സനല്‍ പി കെ, പി.ആര്‍.ഓ: പി.ശിവപ്രസാദ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: എം ആര്‍ പ്രൊഫഷണല്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. പി.ശിവപ്രസാദ്

Content Highlights: RJ Madona Movie, mystery thriller Movie, Anand KrishnaRaj