'പുകഴ്ത്തുന്ന കൂലിത്തൊഴിലാളികൾക്ക് പ്രത്യേക പെൻഷൻ പാക്കേജ്'; സുരേഷ് കോടാലിപ്പറമ്പൻ


മായക്കൊട്ടാരം എന്ന സ്ഫൂഫ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നു

മായക്കൊട്ടാരം എന്ന ചിത്രത്തിന്റെ പോസ്റ്റർ| Photo: facebook.com|riyazkhanactorofficial

നടൻ റിയാസ് ഖാൻ നായകനായെത്തുന്ന മായക്കൊട്ടാരം എന്ന സ്പൂഫ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 'നന്മമരം സുരേഷ് കോടാലിപ്പറമ്പൻ' എന്ന കഥാപാത്രമായാണ് റിയാസ് ചിത്രത്തിൽ വേഷമിടുന്നത്. ഇപ്പോൾ മറ്റൊരു പോസ്റ്ററുമായി രം​ഗത്ത് വന്നിരിക്കുകയാണ് അണിയറ പ്രവർത്തകർ.

''രോഗം വന്ന അവയവങ്ങൾ എടുത്തുമാറ്റി അവിടം കംപ്യൂട്ടർ വത്കരിക്കും, കോടാലി കുന്നു ഗ്രാമത്തിൽ ശസ്ത്രക്രിയകൾക്കായി മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, പടുകൂറ്റൻ എയർപോർട്ട്, കേരളത്തിലെ രണ്ടാമത്തെ സെക്രട്ടേറിയറ്റ് എന്നിവ യാഥാർഥ്യമാക്കും, എന്നെ പുകഴ്ത്തി തള്ളുന്ന കൂലിത്തൊഴിലാളികൾക്ക് പ്രത്യേക പെൻഷൻ പാക്കേജ് അനുവദിക്കും. ഹാർട്ട് വേണോ..കിഡ്നി വേണോ..കരളുവേണോ, ലൈവിൽ വരൂ..നൻമരം ഒപ്പ്’''- എന്ന് പോസ്റ്ററിൽ കുറിച്ചിരിക്കുന്നു

ഓൺലൈൻ ചാരിറ്റി പ്രവർത്തകനായ സുരേഷ് കോടാലിപ്പറമ്പന്റെ ജീവിതമാണ് സിനിമയുടെ ഇതിവൃത്തം. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് വലിയ വിവാദമാണ് സൃഷ്ടിച്ചത്. കേരളത്തിലെ ഏതാനും ചാരിറ്റി പ്രവർത്തകരെ അപമാനിക്കുക എന്നതാണ് ഈ സിനിമയുടെ ഉദ്ദേശമെന്ന ആരോപണവുമായി ചാരിറ്റി പ്രവർത്തകരും അവരുടെ ആരാധകരും രം​ഗത്ത് വന്നു. എന്നാൽ ഈ സിനിമയിലൂടെ ആരേയും ആക്ഷേപിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും സുരേഷ് കോടാലിപ്പറമ്പൻ സാങ്കൽപ്പിക കഥാപാത്രമാണെന്നും അണിയറ പ്രവർത്തകർ വ്യക്തമാക്കി. കെ.എൻ. ബൈജു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ രചന നിർവഹിക്കുന്നതും അദ്ദേഹം തന്നെയാണ്.

Posted by Riyaz Khan on Tuesday, 1 December 2020
Content Highlights: Riyaz Khan Spoof Movie Mayakottaram new viral poster foretoken of election suresh kodali paramban

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


14:00

'ഞാൻ ചെല്ലുമ്പോഴേക്കും അ‌ച്ഛന്റെ ദേഹത്തെ ചൂടുപോലും പോയിരുന്നു' | Suresh Gopi | Gokul | Talkies

Jul 26, 2022

Most Commented