ഉത്തോപ്പിന്റെ യാത്ര'യുടെ ചിത്രീകരണം ആരംഭിച്ചു
എസ്.എം.ടി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിസാമുദീന്‍ നാസര്‍ സംവിധാനം ചെയ്യുന്ന 'ഉത്തോപ്പിന്റെ യാത്ര'യുടെ ചിത്രീകരണം അമ്പലപ്പുഴയില്‍ ആരംഭിച്ചു. റിയാന്‍ പത്താന്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തില്‍ മീര പിള്ളയാണ് നായിക. ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ ഹരിപ്പാട്, ആലപ്പുഴ, കൊച്ചി എന്നിവിടങ്ങളാണ്. ട്രാവല്‍ ഗണത്തിലുള്ള ചിത്രത്തിന്റെ കഥ ഒരുക്കുന്നത് ദിലീപ് ഷെറഫ് ആണ്. ചിത്രത്തില്‍ പ്രമുഖ താരങ്ങളോടൊപ്പം ബിജു സോപാനം, കലാഭവന്‍ നാരായണന്‍കുട്ടി, ആരോമല്‍ ബി.എസ്, എന്‍.വെങ്കിടാചലം, പ്രദീപ് ടി, ജോസ്വിന്‍ എബ്രഹാം ജോണ്‍സണ്‍, ആഷിക്ക് പി.എ, ഷമീര്‍ റഹ്മാന്‍, നൗസല്‍ നൗസ എന്നിവരെ കൂടാതെ ഒരുപിടി പുതുമുഖങ്ങളും അഭിനയിക്കുന്നു.
ബിനു ക്രിസ്റ്റഫര്‍ സഹനിര്‍മ്മാതാവുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സംവിധായകന്‍ തന്നെയാണ്. സംഗീതം: രാഹുല്‍ രാജ്, എഡിറ്റിംങ്: ഉണ്ണികൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സജീഷ് ഫ്രാന്‍സിസ്, ബി.ജി.എം: ധനുഷ് ഹരികുമാര്‍, ഡിഐ: ആല്‍വിന്‍ ടോമി, ചീഫ് അസോയിയേറ്റ് ഡയറക്ടര്‍: പ്രദീപ് ടി, അസോയിയേറ്റ് ഡയറക്ടര്‍: ശ്രീദേവ് പുത്തേടത്ത്, ദിലീപ് എസ്, ആര്‍ട്ട്: ഷേണായി കട്ടപ്പന, മേക്കപ്പ്: ദീപിക മുണ്ടത്ത്, ഫിനാന്‍സ് മാനേജര്‍: നൗസല്‍ നൗസ, എഫക്ട്‌സ് & മിക്‌സിങ്: ഷിബിന്‍ സണ്ണി, മാര്‍ക്കറ്റിംങ്: ബി.സി ക്രിയേറ്റീവ്‌സ്, പി.ആര്‍.ഒ: ഹരീഷ് എ.വി, ഡിസൈന്‍: അതുല്‍ കോള്‍ഡ്ബ്രൂ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
Content Highlights: riyas pathan movie uthopinte yathra shooting started
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..