തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളായ വിജയുടേയും അജിത്തിന്റെയും ആരാധകര്‍ തമ്മില്‍ ട്വിറ്ററില്‍ പോര്. വിജയ്ക്ക് ആദരാഞ്ജലികള്‍ നേര്‍ന്നുകൊണ്ടുള്ള ട്വീറ്റുകള്‍ അജിത് ആരാധകര്‍ എന്ന് പറയപ്പെടുന്നവര്‍ പ്രചരിപ്പിച്ചതോടെയാണ് പോര് രൂക്ഷമായത്. തിങ്കളാഴ്ച രാവിലെയോടെ ആര്‍.ഐ.പി വിജയ്, ആര്‍.ഐ.പി ആക്ടര്‍ വിജയ് എന്നീ ഹാഷ്ടാഗുകള്‍ ട്വിറ്ററില്‍ സജീവമാകുകയായിരുന്നു.

ഇതോടെ പരിഭ്രാന്തരായ ആരാധകര്‍ വിജയുടെ ടീമുമായി ബന്ധപ്പെടുകയും വിജയ് സുഖമായി ഇരിക്കുന്നുവെന്ന് അവര്‍ അറിയിച്ചതായും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്യുന്നു 

തല-ദളപതി ആരാധകര്‍ തമ്മിലുള്ള തുറന്ന പോര് തുടങ്ങിയിട്ട് നാളുകളേറെയായി. രണ്ടു താരങ്ങളുടെയും പുതു ചിത്രങ്ങളുടെ റിലീസ് സമയങ്ങളില്‍ സോഷ്യല്‍ മീഡിയയിലൂടെ ഇരുവിഭാഗങ്ങളും തമ്മിലുള്ള പോര് രൂക്ഷമാകാറുമുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങള്‍ തരം താണ ഏര്‍പ്പാടായിപ്പോയെന്നാണ് ട്വിറ്റര്‍ ഉപയോക്താക്കള്‍ പറയുന്നത്.

twitter

twitter

ആദരാഞ്ജലി അര്‍പ്പിച്ചു പോസ്റ്റുകള്‍ക്ക് മറുപടിയായി വിജയ് ആരാധകര്‍ തുടക്കമിട്ട വിജയ് നീണാള്‍ വാഴുക എന്ന ഹാഷ്ടാഗ് ഇപ്പോള്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങ് ആവുകയാണ്. 

തല-ദളപതി ആരാധകരുടെ ട്വിറ്ററിലൂടെയുള്ള തമ്മില്‍ത്തല്ല് രാജ്യം മുഴുവന്‍ വീക്ഷിക്കുകയാണെന്നും ഇത്തരത്തിലുള്ള നാണംെകട്ട പ്രവര്‍ത്തികള്‍ നിര്‍ത്തലാക്കാന്‍ താരങ്ങള്‍ തന്നെ മുന്‍കൈ എടുക്കണമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. ഇത്തരത്തിലുള്ള ഏര്‍പ്പാടുകള്‍ അജിത്തിന്റെ പേരാണ് നശിപ്പിക്കുന്നതെന്നും ഇത് നിര്‍ത്തണമെന്നും ആവശ്യപ്പെട്ട് അജിത് ആരാധകരും രംഗത്ത് വന്നിട്ടുണ്ട്.

Content Highlights : RIPActorVijay Hashtag Trending in Twitter Ajith Vijay Fan Fight burning in twitter