റിമി ടോമി
വിവാഹവാര്‍ത്തകളില്‍ പ്രതികരണവുമായി ഗായിക റിമി ടോമി. റിമിയുടെ വിവാഹത്തെ സംബന്ധിച്ച് ഒട്ടനവധി അഭ്യൂഹങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. തുടര്‍ന്നാണ് ഗായികയുടെ പ്രതികരണം.
റിമിയുടെ വാക്കുകള്‍
കഴിഞ്ഞ രണ്ടു ദിവസമായി എനിക്ക് തുടര്‍ച്ചയായി കോളുകള്‍ വരികയാണ്. എല്ലാവര്ക്കും ചോദിക്കാനുള്ളത് ഒരേ ചോദ്യം, കല്യാണം ആയോ റിമി? ഞാന്‍ വിവാഹിതയാകാന്‍ പോകുകയാണെന്ന് പറഞ്ഞ് നിരവധി വീഡിയോകളാണ് പ്രചരിക്കുന്നത്. അതെല്ലാം വ്യാജമാണ്.
എന്തുകൊണ്ടാണ് ഇങ്ങനെ പ്രചരിപ്പിക്കുന്നത് എനിക്കറിയില്ല. ഭാവിയില്‍ വിവാഹക്കാര്യം സംബന്ധിച്ച് എന്തെങ്കിലും തീരുമാനമെടുത്താല്‍ ഞാന്‍ തന്നെ നേരിട്ട് പറയാം. ഞാന്‍ പറഞ്ഞാല്‍ മാത്രം വിശ്വസിച്ചാല്‍ മതി. ഞാന്‍ എങ്ങനയെങ്കിലും ജീവിച്ച് പൊയ്ക്കോട്ടെ- റിമി പറഞ്ഞു.
Content Highlights: Rimi Tomy singer, response to Wedding Rumor, social media, YouTube channel
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..