മീശമാധവൻ കള്ളനായിരുന്നു. നല്ലവനുമായിരുന്നു. അതുകൊണ്ട് തന്നെ മലയാളി പ്രേക്ഷകർ രണ്ടുകൈയും നീട്ടി സ്വീകരിച്ചു. കള്ളൻ അങ്ങനെ പ്രിയപ്പെട്ടവനായി. ലാൽ ജോസ്-ദിലീപ് ടീമിന്റെ എക്കാലത്തെയും മികച്ച ഹിറ്റായി. ചേക്കിന്റെ സ്വന്തം കള്ളനായ മാധവനെ. മാധവനും രുക്മിണിയും ഈപ്പന്‍ പാപ്പച്ചിയും ഭഗീരഥന്‍ പിള്ളയുമൊക്കെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയിട്ട് പതിനാറ് വര്‍ഷം തികയുകയാണ്. മീശമാധവന്‍ എന്ന ചിത്രത്തിലൂടെ ലാല്‍ജോസ് ഒരു സൂപ്പര്‍ ഹിറ്റ് സിനിമ മാത്രമല്ല മലയാളികള്‍ക്ക് സമ്മാനിച്ചത് റിമി ടോമി എന്ന ഗായികയെ കൂടിയാണ്. ചിത്രത്തിലെ ചിങ്ങമാസം വന്നു ചേര്‍ന്നാല്‍ എന്ന് തുടങ്ങുന്ന ഗാനം ഒരു സമയത്ത് കേരളക്കരയില്‍ ഓളമായിരുന്നു. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് വിദ്യാസാഗര്‍ ഇണം നല്‍കി ശങ്കര്‍ മഹാദേവനും റിമി ടോമിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രമിറങ്ങി പതിനാറ് വര്‍ഷം പിന്നിടുമ്പോള്‍ അണിയറപ്രവര്‍ത്തകരോട് നന്ദി പറയുകയാണ് റിമി. തന്റെ ജീവിതത്തില്‍ ഒരു വഴിത്തിരിവായ ചിത്രമാണ് മീശമാധവനെന്നും തന്റെ ഗുരുതുല്യരായ ദിലീപ്, നാദിര്‍ഷ, ലാല്‍ജോസ്, വിദ്യാസാഗര്‍ എന്നിവരോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നും റിമി തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
റിമിയുടെ കുറിപ്പ്
മീശമാധവന്‍ എന്ന ചിത്രം എന്റെ ജീവിതത്തില്‍ എനിക്ക് ഏറ്റവും ഇഷ്ടപെട്ട അല്ലെങ്കില്‍ എന്റെ ജീവിതത്തില്‍ ഒരു വഴിത്തിരിവായ ചിത്രം ആണ്. ഒരു സിനിമയില്‍ പാടുക എന്നൊന്നും ഞാന്‍ ചിന്തിച്ചിട്ടുപോലും ഇല്ല 16 വര്‍ഷം മുന്‍പ് ഇങ്ങനെ ഒരു അവസരം എനിക്ക് ഒരുക്കിത്തന്ന എന്റെ ഗുരുതുല്യരായ നാദിര്‍ഷിക്ക ലാല്‍ ജോസ് സര്‍ വിദ്യാജി ദിലീപേട്ടന്‍ എല്ലാവര്‍ക്കും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.
Content Highlights : rimi tomy meesamadhavan dileep laljose nadirsha gireesh puthachery vidhyasagar