എങ്ങിനെ ചതിക്കാൻ കഴിഞ്ഞു; രൂക്ഷ പ്രതികരണവുമായി റിമയും രമ്യയും


റിമ, രമ്യ ഭാമ| ചിത്രം: മാതൃഭൂമി ആർക്കെെവ്സ്

ടി ആക്രമിക്കപ്പെട്ട കേസിൽ നടൻ സിദ്ദിഖും ഭാമയും കൂറുമാറിയതിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി നടിമാരായ രമ്യാ നമ്പീശനും റിമ കല്ലിങ്കലും. നമുക്കൊപ്പം പോരാട്ടത്തിലുണ്ടെന്ന് വിശ്വസിക്കുന്ന ഒരാളുടെ നിറം മാറുമ്പോൾ അതിയായ വേദന തോന്നുന്നുവെന്ന് രമ്യ കുറിച്ചു. മൊഴിമാറ്റിയ സ്ത്രീ ഒരു തരത്തിൽ ഇരയാണെന്ന് റിമ കുറിച്ചു.

രമ്യയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

സത്യം വേദനിപ്പിക്കും, എന്നാൽ ചതി? നമുക്കൊപ്പം പോരാട്ടത്തിലുണ്ടെന്ന് വിശ്വസിക്കുന്ന ഒരാളുടെ നിറം മാറുമ്പോൾ അതിയായ വേദന തോന്നുന്നു. കൂറുമാറി എതിരാകുന്ന ദൃക്സാക്ഷികളെക്കുറിച്ച് ഞാൻ കേട്ടിട്ടുണ്ട്. പക്ഷേ അതിജീവിത അവരുടെ അടുപ്പക്കാരിയാകുമ്പോൾ എങ്ങിനെ ചതിക്കാൻ തോന്നുന്നു. ഈ പോരാട്ടം യാഥാർഥമാണ്, സത്യം ജയിക്കും. അതിജീവിതയ്ക്ക് വേണ്ടിയും എല്ലാ സ്ത്രീകൾക്ക് വേണ്ടിയും പോരാട്ടം തുടരും.. അവൾക്കൊപ്പം....

Truth hurts but betrayal? When some one you thought is fighting along with you suddenly changes colour, it hurts....

Posted by Remya Nambeesan on Friday, 18 September 2020

റിമയുടെ കുറിപ്പിന്റെ പൂർണരൂപം

അതിജീവിച്ചയാളുടെ കൂടെ നിന്ന സഹപ്രവർത്തകർ അവൾക്ക് ഏറ്റവും കൂടുതൽ സഹായം ആവശ്യമുള്ളപ്പോൾ അവസാന നിമിഷം എതിരായത് വേദനാജനകമാണ്. ഈ വ്യവസായത്തിന്റെ അധികാര സമവാക്യത്തിൽ യാതൊരു സ്ഥാനവുമില്ലാത്ത മൊഴിമാറ്റിയ സ്ത്രീകളും ഒരു തരത്തിൽ ഇരകളാണെന്ന് നമുക്കറിയാം, അപ്പോഴും അത് ഏറ്റവും കൂടുതൽ വേദനിപ്പിക്കുന്നു.

നാലു പേർ അവരുടെ പ്രസ്താവന മാറ്റിയത് ഞാൻ വായിച്ചുകൊണ്ടിരിക്കുകയാണ്. ഇടവേള ബാബു, ബിന്ദു പണിക്കർ, സിദ്ദീഖ്, ഭാമ ഇപ്പോഴും എണ്ണി കൊണ്ടിരിക്കുന്നു. ഇത് ശരിയാണെങ്കിൽ അത് നാണക്കേടാണ്.

Shame. Deeply hurt that colleagues who stood by the survivor have turned hostile in the last minute when she needed...

Posted by Rima Kallingal on Friday, 18 September 2020

Content Highlights: Rima Kallingal Remya Nambeesan criticize Bhama for Recanting Testimony, Actress Molestation case

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


uddhav thackeray

2 min

ഷിന്ദേ ക്യാമ്പില്‍ 'ട്രോജന്‍ കുതിരകള്‍'; 20 - ഓളം വിമതര്‍ ഉദ്ധവുമായി ബന്ധപ്പെട്ടെന്ന് സൂചന

Jun 26, 2022

Most Commented