ർത്താവും സംവിധായകനുമായ ആഷിഖ് അബുവിന് ജന്മദിനാശംസകൾ നേർന്ന് റിമ കല്ലിങ്കൽ. 'വരാനിരിക്കുന്ന അസംഖ്യം യാത്രകൾക്ക്, സഹയാത്രികന് ജന്മദിനാശംസകൾ'- റിമ കുറിച്ചു. 

ആഷിഖിന് ആശംസകൾ നേർന്ന് നടി പാർവതിയും രം​ഗത്തെത്തിയിട്ടുണ്ട്. 

2013 നവംബർ ഒന്നിനാണ് ആഷിഖും റിമയും വിവാഹിതരാവുന്നത്.

rima

ആഷിഖ് സംവിധാനം ചെയ്ത 22 ഫീമെയ്ൽ കോട്ടയം എന്ന ചിത്രം റിമയുട കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു. ഇതിന്റെ ചിത്രീകരണത്തിനിടയിലാണ് ഇരുവരും പ്രണയത്തിലാവുന്നത്. ആഷിഖിന്റെ സംവിധാനത്തിലൊരുങ്ങിയ റാണി പത്മിനി, വൈറസ് എന്നീ ചിത്രങ്ങളിലും  റിമ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഇരുവരും ചേർന്നാണ് ചിത്രം നിർമിച്ചതും. 

content Highligts : Rima Kallingal Birthday Wishes To Husband, Director Aashiq Abu