Rima Kallingal
ഫോട്ടോ: ശിഹാബുദ്ദീൻ തങ്ങൾ

കൊച്ചി:  നടിക്കെതിരായ ആക്രമണം താരസംഘടനയായ 'അമ്മ'യുടെ ജനറല്‍ ബോഡി യോഗത്തില്‍ ചര്‍ച്ചയായില്ലെന്ന് നടിയും സിനിമയിലെ വനിതാ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമ കളക്ടീവ് അംഗവുമായ റിമ കല്ലിങ്കല്‍. ഇക്കാര്യം യോഗത്തില്‍ ഉന്നയിച്ചെങ്കിലും ചര്‍ച്ചക്ക് വന്നില്ലെന്ന് റിമ പറഞ്ഞു.

അതേസമയം സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ച് 'അമ്മ' പിന്തുണ അറിയിച്ചെന്നും റിമ ചൂണ്ടിക്കാട്ടി. അമ്മയുടെ ജനറല്‍ ബോഡി യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു റിമ. 

അമ്മയിലും വുമണ്‍ ഇന്‍ സിനിമ കളക്ടീവില്‍ അംഗവുമായ റിമ കല്ലിങ്കലും രമ്യാ നമ്പീശനും ഇന്ന് യോഗത്തില്‍ നിര്‍ണായക നിലപാടെടുക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവം യോഗത്തില്‍ ഉന്നയിക്കുമെന്നും വുമണ്‍ ഇന്‍ സിനിമ കളക്ടീവ് അമ്മയുടെ ബദല്‍ സംഘടനയല്ലെന്നും രമ്യ വ്യക്തമാക്കിയിരുന്നു. അമ്മയുടെ ഭാഗമായാണ് വുമണ്‍ ഇന്‍ സിനിമ കളക്ടീവിനെ കാണുന്നതെന്നും രമ്യ യോഗത്തിന് മുമ്പ് പറഞ്ഞിരുന്നു.