ഗൗരിയമ്മയോടൊപ്പം ഷൈലജ ടീച്ചർ
രണ്ടാം പിണറായി മന്ത്രിസഭയിൽ നിന്നും കെ.കെ. ശൈലജയെ ഒഴിവാക്കിയതിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. വിഷയത്തിൽ പ്രതികരണവുമായി ചലച്ചിത്രതാരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. നടി റിമ കല്ലിങ്കലാണ് പ്രതിഷേധവുമായി രംഗത്തുവന്നവരിൽ ഒരാൾ.
"പെണ്ണിനെന്താ കുഴപ്പം? റെക്കോഡ് ഭൂരിപക്ഷവും അഞ്ചു വർഷം ലോകോത്തര നിലവാരത്തിലുള്ള സേവനം നൽകിട്ടും സിപിഐഎം ഇടം കൊടുക്കുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് സാധിക്കുക , പാർട്ടിയുടെ മനുഷ്യത്വം നിറഞ്ഞ മുഖമായി മാറിയതിന്, കഠിനാധ്വാനത്തിന് ഈ ജനവിധി ശൈലജ ടീച്ചർക്കുള്ളതായിരുന്നു..." ശൈലജ ടീച്ചറെ തിരിച്ചുകൊണ്ടു വരിക എന്ന ഹാഷ് ടാഗോടെ റിമ ഫെയ്സ്ബുക്കിൽ കുറിച്ചു.കെ.കെ. ശൈലജയും ഗൗരിയമ്മയും ചേർന്ന് നിൽക്കുന്ന ഫോട്ടോയും റിമ പങ്കുവെച്ചു.
നടിയും സംവിധായികയുമായ ഗീതു മോഹൻ ദാസും ശൈലജ ഗൗരിയമ്മയെ സന്ദർശിക്കുന്ന ചിത്രം പങ്കുവെച്ചിട്ടുണ്ട്. ശൈലജ ടീച്ചർ ഇല്ലെങ്കിൽ അത് നെറികേടാണെന്നാണ് നടി മാലാ പാർവതി ഈ വിഷയത്തിൽ പ്രതികരിച്ചത്.
Content Highlights : Rima Kallingal about KK Shailaja Dropping her fromNew Ministry
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..