ഭിനയപ്രതിഭ കൊണ്ടും ശക്തമായ നിലപാടുകൊണ്ടും ശ്രദ്ധേയയായ നടിയാണ് റിമ കല്ലിങ്കല്‍. സ്ത്രീ സുരക്ഷയെ പറ്റിയും ലിംഗനീതിയെ പറ്റിയും  വ്യക്തമായ നിലപാടുകളുള്ള റിമ ഡബ്യൂസിസിയുടെ അമരത്ത് തന്നെയുണ്ട്. ഇനി എ.എം.എം.എ എന്ന സംഘടനയിലേക്ക് തിരിച്ച് പോക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുയാണ് നടി റിമ കല്ലിങ്കല്‍. മാതൃഭൂമി ആഴ്ച്ചപതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.

''ഞാന്‍ ഇനി എ.എം.എംയുടെ ഭാഗമേയല്ല. ലൈംഗികാക്രമണം നടത്തിയെന്ന് കരുതുന്ന  ഒരാളെ സംരക്ഷിക്കുന്ന സംഘടനയുടെ ഭാഗമാവുന്നതെന്തിനാണ്. തിരിച്ചു പോക്കെന്തിന്? എന്തിനാണ് വെറുതെ ഒരു സംഘടനയുടെ ഭാഗമാവുന്നത്? അതിന്റെ ആവശ്യമെന്താണ്?. നമ്മുടെ വെല്‍ഫെയര്‍ അവര്‍ നോക്കും എന്നാണോ? എന്റെ വെല്‍ഫെയര്‍ നോക്കാന്‍ എനിക്കറിയാം. എല്ലാം കഴിഞ്ഞ് ജോലി ഇല്ലാതിരിക്കുമ്പോള്‍, പ്രായമാകുമ്പാള്‍ അഭിനേതാക്കളെ സഹായിക്കാന്‍ വേണ്ടി മാത്രം എ.എം.എം.എ പ്രവര്‍ത്തിക്കുന്നുണ്ട്. അതു മാത്രം പോരാ നിലനില്‍ക്കുന്നവരുടെ പ്രശ്‌നങ്ങള്‍ കൃത്യമായി അഭിസംബോധന ചെയ്യാന്‍ തയ്യാറാവണം. ഒരുപാട് പേര്‍ സംഘടനയ്ക്ക് പുറത്തു പ്രവര്‍ത്തിക്കുന്നുണ്ടല്ലോ. ഞാനും അവിടെ നിന്ന് പ്രവര്‍ത്തിച്ചോളാം. എനിക്കപ്പോള്‍ കൂടുതല്‍ സ്വാതന്ത്ര്യമുണ്ടാവും, ശബ്ദമുണ്ടാവും''. റിമ പറഞ്ഞു.

Rima

അഭിമുഖത്തിന്റെ പൂര്‍ണ്ണ രൂപം വായിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

 

 

 

 

 

ContentHighlights: Rima kallingal about AMMA, WCC, women abduction case, gender justice in cinema, mee too, actor dileep