ഫാഷന്‍ ഷോയില്‍ ജോണി ഡെപ്പ്; റിഹാനയ്‌ക്കെതിരേ ബഹിഷ്‌കരണാഹ്വാനം


ജോണി ഡെപ്പ്-റിഹന്ന

താന്‍ നയിക്കുന്ന ഫാഷന്‍ ഷോയുടെ ഭാഗമാകാന്‍ ജോണി ഡെപ്പിനെ ക്ഷണിച്ചതില്‍ പുലിവാല്‍ പിടിച്ച് പോപ് ഗായിക റിഹന്ന. തന്റെ വസ്ത്ര ബ്രാന്‍ഡായ സാവേജ് എക്‌സ് ഫെന്ററ്റിയുടെ ഭാഗമാകാനാണ് റിഹന്ന ഡെപ്പിനെ ക്ഷണിച്ചത്. ഇതോടെ ഉത്പ്പന്നങ്ങളെ ബഹിഷ്‌കരിക്കണമെന്ന ആവശ്യവും സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നിട്ടിട്ടുണ്ട്.

ഷോയുടെ ട്രെയിലറിലോ പത്രക്കുറിപ്പുകളിലോ അദ്ദേഹത്തിന്റെ പേരില്ലെങ്കിലും പരിപാടിയില്‍ ഡെപ്പും ഭാഗമായിരിക്കുമെന്ന് സി.എന്‍.എന്‍ വ്യക്തമാക്കുന്നുണ്ട്.

ജോണി ഡെപ്പ് ഭാഗമാകുമെന്ന് അറിഞ്ഞതോടെ അദ്ദേഹത്തിന്റെ ഭാഗങ്ങള്‍ ഒഴിവാക്കണമെന്ന ആവശ്യം ആരാധകരില്‍ നിന്നും വ്യാപകമായി ഉയര്‍ന്നിട്ടുണ്ട്. ഡിച്ച് ഡെപ്പ്(#ditchdepp) എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിവരം നിരാശപ്പെടുത്തിയെന്നാണ് സംഗീതസംവിധായകന്‍ ട്ര്യൂ ടിക്‌സണ്‍ അഭിപ്രായപ്പെട്ടത്. കമ്പനിയുമായി മുന്നേ സഹകരിച്ചിരുന്ന നടനും ഗായകനുമായ ഒലി അലക്‌സാണ്ടര്‍ ബ്രാന്ഡ് ബഹിഷ്‌കരിക്കുന്നതായും അറിയിച്ചു.

മുന്‍ ഭാര്യ ആംബര്‍ ഹേഡുമായി ബന്ധപ്പെട്ട മാനനഷ്ട കേസ് ഏറെ ചര്‍ച്ചയായിരുന്നു. ജൂണിലായിരുന്നു ഇരുവരുടെയും കേസ് അവസാനിച്ചത്. അതില്‍പ്പിന്നെ പ്രധാന പരിപാടികളിലൊന്നും ഡെപ്പ് ഭാഗമായിട്ടില്ല. ഡെപ്പിന്റെ ആറ് വര്‍ഷത്തെ നിയമപോരാട്ടത്തിന്റെ അന്തിമവിധിയാണ് മെയ് 31 ന് പുറത്ത് വന്നത്. വിചാരണയില്‍ ആറാഴ്ചത്തെ സാക്ഷി വിസ്താരം, ക്രോസ് വിസ്താരം എന്നിവയ്ക്കു ശേഷം ഒട്ടേറെ നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് കോടതി അന്തിമ തീരുമാനത്തിലെത്തിയത്. ആംബര്‍ ഹേര്‍ഡ് ജോണി ഡെപിന് 15 ദശലക്ഷം ഡോളര്‍ (80 കോടി) നല്‍കണമെന്ന് യുഎസിലെ ഫെയര്‍ഫാക്സ് കൗണ്ടി സര്‍ക്യൂട്ട് കോടതി വിധിച്ചിരുന്നു. ഡെപിനെതിരെ ആംബര്‍ ഹേഡ് നല്‍കിയ എതിര്‍ മാനനഷ്ടക്കേസുകളിലൊന്നില്‍ അവര്‍ക്ക് അനുകൂലമായും കോടതി വിധിയെഴുതി. ഈ കേസില്‍ 2 ദശലക്ഷം ഡോളറാണ് പിഴയൊടുക്കേണ്ടത്. വിവാഹമോചനത്തിന് ശേഷം ഡെപ്പ് ആംബറിന് 70 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരമായി നല്‍കിയിരുന്നു. ലാ ഫാവറൈറ്റ് എന്ന ഫ്രഞ്ച് ചിത്രത്തിലൂടെ തിരിച്ചുവരവിനൊരുങ്ങുകയാണ് അദ്ദേഹം.


Content Highlights: Rihanna faces backlash for casting Johnny Depp in new Savage X Fenty show


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഗുജറാത്ത് പിടിച്ച് ബിജെപി: ഹിമാചലില്‍ ഉദ്വേഗം തുടരുന്നു

Dec 8, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022

Most Commented