കോഴിക്കോട്: മാതൃഭൂമി ക്ലബ്ബ് എഫ്.എമ്മും ടൊവിനോ തോമസിന്റെ പുതിയ ചിത്രം കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സിന്റെ അണിയറപ്രവർത്തകരും ചേർന്നൊരുക്കുന്ന ‘റൈഡ് വിത്ത് ടൊവിനോ’ ശനിയാഴ്ച നടക്കും. കോഴിക്കോട് ഭട്ട് റോഡ് ബീച്ചിൽനിന്ന്‌ ആരംഭിക്കുന്ന ബുള്ളറ്റ് റൈഡ് സൗത്ത് ബീച്ചിൽ സമാപിക്കും. വൈകീട്ട് 7-ന് ബീച്ചിൽ നടക്കുന്ന ചടങ്ങിൽ കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സിന്റെ ട്രെയ്‌ലറും ലോഞ്ചുചെയ്യും.

രണ്ടുപെൺകുട്ടികൾ, കുഞ്ഞു ദൈവം എന്നീ ചിത്രങ്ങൾക്കുശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അമേരിക്കക്കാരിയായ ഇന്ത്യ ജാർവിസാണ് നായിക.

കേരളത്തിൽനിന്നുതുടങ്ങി പത്തുപതിനഞ്ച് സംസ്ഥാനങ്ങളിലൂടെയുള്ള നായകന്റെ യാത്രയിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. റംഷി മുഹമ്മദ്, ആന്റോ ജോസഫ്, ടൊവിനോ തോമസ്, സിനു സിദ്ധാർഥ്‌ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Content Highlights : Ride with rovino kilometers and kilometers movie trailer launch Mathrubhumi Club FM