Ricky Kej, Herbert Waltl, and Stewart Copeland | Photo: AP Photo/Jae C. Hong
ലോസ് ആഞ്ജലീസ്: ഗ്രാമിയില്‍ തിളങ്ങി ഇന്ത്യന്‍ ഗായകന്‍ റിക്കി കെജ്. മൂന്നാം തവണയാണ് അദ്ദേഹത്തെ ഗ്രാമി തേടിയെത്തുന്നത്. സ്‌കോട്ടിഷ് അമേരിക്കന്‍ റോക്ക് ഗായകന്‍ സ്റ്റുവര്‍ട്ട് കോംപ്ലാന്‍ഡിനൊപ്പം ഡിവൈന്‍ ടൈഡ്‌സ് എന്ന ആല്‍ബത്തിനാണ് റിക്കി കെജിന് പുരസ്‌കാരം. മികച്ച ഇമ്മേഴ്‌സീവ് ഓഡിയോ ആല്‍ബത്തിനാണ് നേട്ടം.
സ്റ്റുവര്‍ട്ട് കോംപ്ലാന്‍ഡിനൊപ്പം 2015 ലാണ് റിക്കി കെജ് ആദ്യ ഗ്രാമി നേടുന്നത്. 2015 ല്‍ വിന്‍ഡ്‌സ് ഓഫ് സംസാര എന്ന ആല്‍ബമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.
2022 ലെ 64-ാമത് ഗ്രാമിയില്‍ മികച്ച ന്യൂ എജ് വിഭാഗത്തിലായിരുന്നു രണ്ടാമത്തെ പുരസ്‌കാരം.
1981 ല്‍ പഞ്ചാബിലാണ് റിക്കി കെജിന്റെ ജനനം. എട്ട് വയസ്സുള്ളപ്പോള്‍ ബെംഗളൂരുവിലേക്ക് കുടുംബസമേതം താമസം മാറി. ബിഷപ്പ് കോട്ടണ്‍ ബോയ്‌സ് സ്‌കൂളിലെ പഠനത്തിന് ശേഷം ഓക്‌സ്‌ഫോര്‍ഡ് ദന്തല്‍ കോളേജ് ബെംഗളൂരുവില്‍ നിന്ന് ബി.ഡി.എസ് പൂര്‍ത്തിയാക്കി. കുട്ടിക്കാലം മുതല്‍ സംഗീതത്തില്‍ അഭിരുചിയുണ്ടായിരുന്ന റിക്കി കെജ് ദന്തരോഗ വിദഗ്ധന്റെ കരിയര്‍ വിട്ട് ബെംഗളൂരുവിലെ റോക്ക് ബാന്‍ഡുകളില്‍ സജീവമായി. കന്നട സിനിമകള്‍ക്ക് സംഗീതം ചിട്ടപ്പെടുത്തിയും പരസ്യ ജിംങ്കിള്‍സുകള്‍ ഒരുക്കിയുമായിരുന്നു തുടക്കം.
Content Highlights: ricky kej wins third Grammy awards stewart copeland, divine tides, grammy 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..