'സൂപ്പർമാൻ' സംവിധായകൻ റിച്ചാർഡ് ഡോണർ‍ അന്തരിച്ചു


1978ൽ സൂപ്പർമാൻ എന്ന സിനിമ സംവിധാനം ചെയ്‍തതോടെ റിച്ചാർഡിന് ആ​ഗോള പ്രശസ്തി ലഭിച്ചു.

Richard Donner

ലോസ് ആഞ്ജലീസ്‌: വിഖ്യാത ഹോളിവുഡ് സംവിധായകൻ റിച്ചാർഡ് ഡോണർ (91) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം. റിച്ചാർഡ് ഡോണറിന്റെ ഭാര്യ ലോറെൻ ഷ്യൂലർ ആണ് മരണവാർത്ത അറിയിച്ചത്. സൂപ്പർമാൻ എന്ന സിനിമയിലൂടെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ സംവിധായകനാണ് റിച്ചാർഡ് ഡോണർ.

60കളിൽ ടെലിവിഷൻ ഷോകളിലൂടെയാണ് റിച്ചാർഡ് ഡോണർ സംവിധാന രംഗത്തെത്തുന്നത്. 1961ൽ പുറത്തിറങ്ങിയ എക്സ്- 15 എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി അരങ്ങേറ്റം. 1976ൽ പുറത്തിറങ്ങിയ ദ ഒമെൻ എന്ന ചിത്രമാണ് റിച്ചാർഡിന് ആദ്യ ബ്രേക്ക് സമ്മാനിച്ചത്. 1978ൽ സൂപ്പർമാൻ എന്ന സിനിമ സംവിധാനം ചെയ്‍തതോടെ റിച്ചാർഡിന് ആ​ഗോള പ്രശസ്തി ലഭിച്ചു. 2006ൽ പുറത്തിറങ്ങിയ 16 ബ്ലോക്‌സ് ആണ് അവസാനമായി സംവിധാനം ചെയ്ത സിനിമ.

അക്കാദമി ഓഫ് സയൻസ് ഫിക്ഷൻ അടക്കം നിരവധി പുരസ്ക്കാരങ്ങൾ റിച്ചാർഡ് ഡോണറിനെ തേടിയെത്തി.

മിടുക്കനായ അധ്യാപകൻ, മാർ​ഗദർശി, എല്ലാവർക്കും പ്രിയങ്കരനായ സുഹൃത്ത്, മികച്ച സംവിധായകൻ. ഹൃദയം കൊണ്ട് അവൻ ഒരു കുട്ടി ആയിരുന്നു. അവൻ പോയെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല, എന്നാണ് റിച്ചാർഡിന്റെ മരണത്തിൽ സംവിധായകൻ സ്റ്റീവൻ സ്‍പിൽബെർഗ് അനുസ്‍മരിച്ചത്.

content highlights : Richard Donner Superman and Goonies director dies aged 91

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


Gautam adani

1 min

60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; ഗൗതം അദാനിയുടെ അറുപതാം പിറന്നാള്‍ സമ്മാനം

Jun 24, 2022

Most Commented