അതിഥികൾക്ക് മൊബൈൽ കൊണ്ടുവരാം, വിവാഹചിത്രങ്ങളെടുക്കാം; ഓഫറുമായി അലി ഫസലും റിച്ചയും


നിയന്ത്രണങ്ങളില്ലാത്തപ്പോൾ ആളുകൾക്ക് കൂടുതൽ സുഖമായിരിക്കാൻ കഴിയുമെന്നാണ് താരങ്ങൾ കരുതുന്നത്. ഇതാണ് വിവാഹച്ചടങ്ങിൽ മൊബൈൽ ഫോൺ വിലക്കേണ്ടെന്ന് ഇരുവരും തീരുമാനിച്ചത്.

അലി ഫസലും റിച്ചയും | ഫോട്ടോ: www.instagram.com/alifazal9/

പൊതുവേ താരവിവാഹങ്ങളെന്ന് കേൾക്കുമ്പോൾ ആർഭാടവും താരസമ്പന്നതയും കനത്ത സുരക്ഷയുമെല്ലാമാണ് ഒരാളുടെ മനസിലേക്ക് ഓടിയെത്തുന്ന കാര്യങ്ങൾ. അതിഥികൾ വിവാഹചിത്രങ്ങളെടുക്കാതിരിക്കാൻ മൊബൈൽ ഫോൺപോലും ഇത്തരം ചടങ്ങുകളിലേക്ക് പ്രവേശിപ്പിക്കാറില്ല. എന്നാൽ ഇതിൽ നിന്നെല്ലാം വിഭിന്നമായി ഒരു വിവാഹം നടക്കാൻ പോവുകയാണ്. ബോളിവുഡ് താരങ്ങളായ റിച്ചാ ഛദ്ദയുടേയും അലി ഫസലിന്റെയുമാണാ വിവാഹം.

ബോളിവുഡിലെ താരവിവാഹങ്ങളിൽ അനുവർത്തിച്ച് വന്നിരുന്ന മൊബൈൽ ഫോൺ വിലക്ക് ലംഘിക്കാനാണ് ഇരുവരുടേയും തീരുമാനം. വിവാഹത്തിനെത്തുന്നവർക്ക് മൊബൈൽ ഫോൺ കൊണ്ടുവരികയും ചിത്രങ്ങളെടുക്കുകയും ചെയ്യാം. പരമാവധി ആഘോഷിക്കൂ, ഈയവസരത്തിൽ ഈ നിമിഷങ്ങൾ മൊബൈൽ ഫോണിൽ പകർത്തുന്നതിന് ഒട്ടും മടിക്കേണ്ടതില്ല എന്ന് ക്ഷണക്കത്തിൽ പ്രത്യേകം എഴുതിയിട്ടുള്ളതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.നിയന്ത്രണങ്ങളില്ലാത്തപ്പോൾ ആളുകൾക്ക് കൂടുതൽ സുഖമായിരിക്കാൻ കഴിയുമെന്നാണ് താരങ്ങൾ കരുതുന്നത്. ഇതാണ് വിവാഹച്ചടങ്ങിൽ മൊബൈൽ ഫോൺ വിലക്കേണ്ടെന്ന് ഇരുവരും തീരുമാനിച്ചത്. റിച്ചയും അലിയും വർഷങ്ങളായി ഒരുമിച്ചാണ്. അടുത്തിടെയാണ് ഇരുവരും സിനിമാ നിർമാണത്തിലേക്ക് കടന്നത്. അടുത്തിടെ വിവാഹം സ്ഥിരീകരിച്ച റിച്ച തങ്ങളുടെ ജീവിതത്തിലെ പുതിയ അധ്യായത്തെക്കുറിച്ച് വളരെ ആവേശത്തിലാണെന്നാണ് പ്രതികരിച്ചത്.

ഈ ഒക്ടോബറിലാണ് ഇരുവരും വിവാഹിതരാവുന്നത്. പരിസ്ഥിതി സൗഹാർദപരമായാണ് ചടങ്ങുകൾ നടക്കുക. വിവാഹത്തിനോടനുബന്ധിച്ച് 2 വിരുന്നുകളുണ്ടാവും. ഒരെണ്ണം ഒക്ടോബർ രണ്ടിന് ഡൽഹിയിലും അടുത്തത് ഏഴിന് മുംബൈയിലും.

Content Highlights: Richa Chadha and Ali Fazal Marriage, No Phone Policy in Bollywood


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented