റിയ ചക്രബർത്തി, ആര്യൻ ഖാൻ
മുംബൈ: മയക്കുമരുന്നു കേസില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാനെ നാര്‍കോട്ടിക് കണ്‍ട്രോണ്‍ ബ്യൂറോ കുടുക്കിയതാണെന്ന ആരോപണവുമായി മഹാരാഷ്ട്ര മന്ത്രിയും എന്‍.സി.പി നേതാവുമായ നവാബ് മാലിക്. ബി.ജെപി നേതാക്കന്മാരാണ് ഇതിനായി ചരട് വലിച്ചിരിക്കുന്നതെന്നും നവാബ് മാലിക് ആരോപിക്കുന്നു. വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് നവാബ് മാലിക് എന്‍.സി.ബിയ്ക്കെതിരേ ആഞ്ഞടിച്ചത്.
സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്നു കേസില്‍ നടി റിയ ചക്രബര്‍ത്തിയെ അറസ്റ്റ് ചെയ്തതും ആഡംബര കപ്പലിലെ റെയ്ഡില്‍ ആര്യന് ഖാനെ അറസ്റ്റ് ചെയ്തതും ജനശ്രദ്ധ ആകര്‍ഷിക്കാനാണ്. ബി.ജെ.പി. വൈസ് പ്രസിഡന്റ് മനീഷ് ഭാനുശാലിയും എന്‍സിബിയിലെ ഒരു കൂട്ടം ഉദ്യോഗസ്ഥരും ആളുകളെ കേസില്‍ കുടുക്കാനും പണം തട്ടിയെടുക്കാനും ശ്രമിക്കുന്നു- നവാബ് മാലിക് ആരോപിച്ചു.
ആര്യന് ഖാനുമൊത്തുള്ള കെ.പി. ഗോസാവി എന്ന സ്വകാര്യ ഡിറ്റക്ടീവിന്റെ ചിത്രം സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസം നവാബ് മാലിക് എന്സിബിയ്ക്കെതിരേ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. എങ്ങനെയാണ് എന്‍.സി.ബിയുടെ ഓപ്പറേഷനില്‍ പുറമേനിന്നുള്ളവര്‍ ഉള്‍പ്പെട്ടതെന്ന് നവാബ് മാലിക് ചോദിച്ചു.
എന്‍.സി.ബി ഓഫീസിലേക്ക് ആര്യന് ഖാനെ കയ്യില്പിടിച്ചു കൊണ്ടുവന്നത് കെ.പി. ഗോസാവിയാണ്. റെയ്ഡില്നിന്നുള്ള ദൃശ്യങ്ങളില്‍ ബി.ജെ.പി. വൈസ് പ്രസിഡന്റ് മനീഷ് ഭാനുശാലിയെയും കാണാം. വ്യാജ ലഹരിമരുന്ന് വേട്ടയിലൂടെ മഹാരാഷ്ട്രയെ അപകീര്‍ത്തിപ്പടുത്താനുള്ള ബി.ജെ.പിയുടെ ശ്രമമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും മാലിക് പറഞ്ഞു.
മാലിക്കിന്റെ ആരോപണങ്ങള്‍ മനീഷ് ഭാനുശാലി നിഷേധിച്ചു. തനിക്കെതിരെ മാലിക് ഉന്നയിച്ചത് തെറ്റായ ആരോപണങ്ങളാണ്. അറസ്റ്റുകളുമായി ബി.ജെ.പിക്ക് യാതൊരു ബന്ധവുമില്ല. ലഹരിമരുന്നു പാര്‍ട്ടി നടക്കാന്‍ പോകുന്നുവെന്ന് ഒക്ടോബര്‍ ഒന്നിന് തനിക്ക് വിവരം ലഭിച്ചിരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി താനും എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ക്കൊപ്പം(കപ്പലില്‍) ഉണ്ടായിരുന്നു- മനീഷ് പറഞ്ഞു.
മനീഷിന്റെയും ഗോസാവിയുടെയും പേരുകള്‍ റെയ്ഡിലെ സ്വതന്ത്രസാക്ഷികളായി എന്‍.സി.ബി. രേഖപ്പെടുത്തിയിട്ടുമുണ്ട്. അതേസമയം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് എന്‍.സി.ബി. ഓഫീസര്‍ ഗ്യാനേശ്വര്‍ സിങ് പ്രതികരിച്ചു. എന്‍.സി.ബിയുടെ നടപടികള്‍ നിയമാനുസൃതവും സുതാര്യവും പക്ഷപാതമില്ലാത്തതുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിന്നാലെയാണ് വാര്‍ത്ത സമ്മേളനത്തില്‍ വീണ്ടും എന്‍.സി.ബിയ്ക്കെതിരേ മാലിക് രംഗത്ത് വന്നത്.
ആര്യന് ഖാനും സുഹൃത്ത് അര്‍ബാസ് മര്‍ച്ചന്റും ഉള്‍പ്പെടെ എട്ടുപേരാണ് ലഹരി മരുന്നു കേസില്‍ അറസ്റ്റിലായത്. അര്‍ബാസ് മര്‍ച്ചന്റിന്റെ കയ്യില്പിടിച്ച് മുന്നോട്ടുനീങ്ങുന്ന മനീഷ് ഭാനുശാലിയുടെ ദൃശ്യങ്ങള്‍ പല വീഡിയോകളിലും വ്യക്തമാണ്.
Content Highlights: Rhea Chakraborty or Aryan Khan Nawab Malik now accuses NCB of extortion, Drug case arrest
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..