'നീ എനിക്ക് ഒപ്പമുണ്ടെന്നറിയാം, ഇന്ന് നിന്നെ കാണാൻ എന്റെയുള്ളിലെ മുഴുവൻ ശക്തിയും എനിക്ക് ആർജിക്കേണ്ടി വരും'


ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ രാത്രി എഴരയ്ക്കാണ് ചിത്രത്തിന്റെ റിലീസ്

-

ന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിങ്ങ് രാജ്പുത് അവസാനമായി അഭിനയിച്ച ചിത്രം ദിൽ ബെചാര റിലീസിനെത്തുകയാണ്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ രാത്രി ഏഴരയ്ക്കാണ് ചിത്രത്തിന്റെ റിലീസ്. ഈ അവസരത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സുശാന്തിന്റെ കാമുകി റിയ ചക്രവർത്തി.

“ഇന്ന് നിന്നെ കാണാൻ എന്റെയുള്ളിലെ മുഴുവൻ ശക്തിയും ആർജിക്കേണ്ടി വരും . നീ ഇവിടെ എന്നോടൊപ്പമുണ്ട്, എനിക്കറിയാം നീ ഉണ്ട്... നിന്നെയും നിന്റെ സ്നേഹത്തേയും ഞാൻ ആഘോഷിക്കും. എന്റെ ജീവിതത്തിലെ നായകൻ. ഞങ്ങൾക്കൊപ്പം നീയും ഇന്ന് ഇത് കാണുന്നുണ്ടാകുമെന്നെനിക്കറിയാം,” റിയ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

സുശാന്തിന്റെ മരണ ശേഷം മൊഴിയെടുക്കാൻ വിളിപ്പിച്ച പോലീസിനോടാണ് തങ്ങൾ പ്രണയത്തിലായിരുന്നുവെന്ന് റിയ ആദ്യമായി വെളിപ്പെടുത്തിയത്. . സുശാന്തിന്റെ മരണശേഷം യാതൊരു പരസ്യ പ്രതികരണവും നടത്തിയിട്ടില്ലായിരുന്ന റിയ ഒരു മാസത്തിന് ശേഷമാണ് സുശാന്തിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ കുറിച്ചത്.

"എന്റെ വികാരങ്ങളെ നേരിടാൻ ഇപ്പോഴും ബുദ്ധിമുട്ടുന്നു. നികത്താനാകാത്ത ശൂന്യതയാണ് ഹദയത്തിൽ. സ്നേഹത്തിലും അതിന്റെ ശക്തിയിലും വിശ്വസിക്കാൻ എന്നെ പ്രേരിപ്പിച്ചത് നീയാണ്. ഒരു ലളിതമായ ഗണിത സമവാക്യത്തിന് ജീവിതത്തിന്റെ അർത്ഥം എങ്ങനെ കണക്കാക്കാൻ ആകുമെന്ന് നീ എന്നെ പഠിപ്പിച്ചു, എല്ലാ ദിവസവും ഞാൻ നിന്നിൽ നിന്ന് അത് പഠിച്ചു. നീ ഇനിയില്ല എന്നതിനോട് എനിക്കിനിയും പൊരുത്തപ്പെടാനായിട്ടില്ല. എനിക്കറിയാം നീ ഇന്ന് ഏറെ സമാധാനമുള്ള സ്ഥലത്താണെന്ന്. ചന്ദ്രനും നക്ഷത്രങ്ങളും താരാപഥങ്ങളും “ഏറ്റവും വലിയ ഭൗതികശാസ്ത്രജ്ഞനെ” തുറന്ന കൈകളാൽ നിന്നെ സ്വാഗതം ചെയ്യും.

സഹാനുഭൂതിയും സന്തോഷവും നിറഞ്ഞ നിനക്ക് തെളിയാത്ത നക്ഷത്രത്തെ പ്രകാശിപ്പിക്കാനാകും. കാരണം നീയും ഇപ്പോൾ ഒരു നക്ഷത്രമാണ്. നീയെന്ന താരകത്തിനായി ഞാൻ കാത്തിരിക്കും. നിന്നെ തിരികെ കൊണ്ടുവരാൻ ഞാൻ ആ​ഗ്രഹിക്കുകയും ചെയ്യും. മികച്ചൊരു മനുഷ്യൻ എന്താണോ അതായിരുന്നു നീ. ലോകം കണ്ട ഏറ്റവും മികച്ച അത്ഭുതങ്ങളിൽ ഒന്ന്. നമ്മുടെ സ്നേഹത്തിന്റെ ആഴം പ്രകടിപ്പിക്കാൻ എനിക്ക് വാക്കുകളില്ല.

എല്ലാത്തിനെയും നീ തുറന്ന മനസോടെ സ്നേഹിച്ചു... സമാധാനത്തോടെ ഇരിക്കുക സുശി. നിന്നെ നഷ്ടമായിട്ട് മുപ്പത് ദിവസങ്ങൾ. പക്ഷേ ഒരു ജന്മം മുഴുവനും നിന്നോടുള്ള സ്നേഹവും.. ശാശ്വതമായി, പരിധികളില്ലാതെ നാം ബന്ധിക്കപ്പെട്ടിരിക്കുന്നു.." റിയ കുറിച്ചു.

സുശാന്തിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടും റിയ രം​ഗത്തെത്തിയിരുന്നു. ആഭ്യന്തരമന്ത്രി അമിത് ഷായെ ടാ​ഗ് ചെയ്തു കൊണ്ടാണ് റിയ ഇക്കാര്യം ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചത്.

Content Highlights : Rhea Chakraborty On Dil Bechara Movie Premiere Sushanth Singh Rajput Last Movie


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Pinarayi Vijayan

3 min

എയിംസ് ഇല്ല, റെയില്‍വേ വികസനമില്ല; ബജറ്റ് കേരളത്തിന് നിരാശാജനകമെന്ന് മുഖ്യമന്ത്രി

Feb 1, 2023


Premium

06:55

കുത്ത് കിട്ടും, ന്നാലും എനിക്കിഷ്ടാ; തേനീച്ച വളർത്താൻ വയസ്സൊക്കെ നോക്കണോ? | The Youngest beekeeper@6

Feb 2, 2023


jenna gestetner

1 min

ആകെ കഴിയ്ക്കാവുന്നത് 9 ഭക്ഷണം; അത്യപൂര്‍വ രോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞ് യുവതി

Feb 1, 2023

Most Commented