Sushanth, Rhea
ആരാധകരെയും സിനിമാ പ്രേമികളെയും ഒരുപോലെ സങ്കടത്തിലാഴ്ത്തി നടൻ സുശാന്ത് സിങ്ങ് രാജ്പുത് വിടവാങ്ങിയിട്ട് ഒരു വർഷം പിന്നിടുന്നു. സുശാന്തിന്റെ ചരമദിനത്തിൽ താരത്തിന്റെ കാമുകിയും ബോളിവുഡ് നടിയുമായ റിയ ചക്രവർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്.
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഏറെ ആരോപണവിധേയ ആയ വ്യക്തിയാണ് റിയ. സുശാന്തിന്റെ മരണത്തിന് പിന്നാലെ പുറത്ത് വന്ന മയക്ക് മരുന്ന് കേസിൽ റിയയും സഹോദരൻ ഷൗവിക് ചക്രവർത്തിയും അറസ്റ്റിലായത് ബോളിവുഡിനെയും ആരാധകരെയും ഞെട്ടിച്ചിരുന്നു. അടുത്തിടെയാണ് താരം ജാമ്യം നേടി ജയിൽ മോചിതയാവുന്നത്.
സുശാന്തിന്റെ മരണം തന്റെ ജീവിതത്തിൽ ശൂന്യത ബാക്കി വച്ചെന്നും ഇന്നും സുശാന്തിനായി കാത്തിരിക്കുകയാണ് താനെന്നും റിയ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
റിയ പങ്കുവച്ച കുറിപ്പ്
നീ ഇവിടെ ഇല്ലെന്ന് ഞാൻ ഒരു നിമിഷം പോലും വിശ്വസിക്കുന്നില്ല
സമയം എല്ലാത്തിനെയും സുഖപ്പെടുത്തുന്നുവെന്ന് അവർ പറയുന്നു, പക്ഷേ എന്റെ സമയം നീയായിരുന്നു, എന്റെ എല്ലാം ആയിരുന്നു.
നീ ഇപ്പോൾ എന്നെ സംരക്ഷിക്കുന്ന മാലാഖയാണെന്ന് എനിക്കറിയാം. ചന്ദ്രനിൽ നിന്ന് നിന്റെ ദൂരദർശിനി ഉപയോഗിച്ച് എന്നെ നിരീക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു.
നിന്നെ എല്ലാ ദിവസവും ഞാൻ കാത്തിരിക്കുന്നു, എല്ലായിടത്തും തിരയുന്നു, നീ എന്നോടൊപ്പം ഉണ്ടെന്ന് എനിക്കറിയാം..
എങ്കിലും ഇത് എന്നെ അനുദിനം തകർക്കുന്നു, അന്നേരം നീ പറയുന്നതായി ഞാൻ ചിന്തിക്കും. 'ബേബു നിന്നെക്കൊണ്ട് അത് സാധിക്കും'...അങ്ങനെ ഞാൻ ഓരോ ദിനവും മുന്നോട്ട് പോകുന്നു.
നീ ഇവിടെ ഇല്ലെന്ന് ഞാൻ ചിന്തിക്കുമ്പോഴെല്ലാം വികാരങ്ങളുടെ അണക്കെട്ടിനെയാണ് എന്റെ ശരീരത്തിന് മറികടക്കേണ്ടി വരുന്നത്. ഇത് എഴുതുമ്പോൾ എന്റെ ഹൃദയം വേദനിക്കുന്നു. നീയില്ലാതെ ഒരു ജീവിതമില്ല, അതിന്റെ അർഥവും നീ കൂടെ കൊണ്ടു പോയി. ഈ ശൂന്യത നികത്താനാവില്ല. നീ കൂടെയില്ലാതെ ഞാൻ നിശ്ചലയായി നിൽക്കുന്നു. പ്രിയപ്പെട്ടവനേ നിനക്കേറെ പ്രിയപ്പെട്ട ഭക്ഷണം ഉണ്ടാക്കി തരാമെന്നും ക്വാണ്ടം ഫിസിക്സിനെക്കുറിച്ചുള്ള ലോകത്തെ സകല പുസ്തകങ്ങളും വായിച്ച് തരാമെന്നും ഞാൻ വാക്ക് നൽകുന്നു..ദയവായി എന്റെ അടുത്തേക്ക് തിരികെ വരൂ..എന്റെ അടുത്ത സുഹൃത്തിനെ, പുരുഷനെ, എന്റെ പ്രണയത്തെ ഞാൻ മിസ് ചെയ്യുന്നു...റിയ കുറിക്കുന്നു
content highlights : Rhea Chakraborty emotional note On Sushant Singh Rajputs Death Anniversary
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..