നാല് പതിറ്റാണ്ട് മലയാള സിനിമയില്‍; രേവതിക്ക് ആദ്യ സംസ്ഥാന പുരസ്‌കാരം


രേവതി

നാല് പതിറ്റാണ്ടുകളാകുന്നു രേവതി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചിട്ട്. ഭരതന്‍ സംവിധാനം ചെയ്ത 'കാറ്റത്തെ കിളിക്കൂട്' എന്ന ചിത്രത്തിലൂടെയായിരുന്നു തുടക്കം. 'കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍' (1988), 'കിലുക്കം' (1991) എന്നിവയായിരുന്നു രേവതി ഗംഭീര പ്രകടനം കാഴ്ച പ്രധാന ചിത്രങ്ങള്‍. ഈ വര്‍ഷങ്ങളിലെല്ലാം രേവതിക്ക് മികച്ച നടിക്കുള്ള പുരസ്‌കാര സാധ്യതയുണ്ടായിരുന്നു. എന്നാല്‍, കടുത്ത മത്സരത്തില്‍ 1988-ല്‍ 'രുഗ്മിണി' എന്ന ചിത്രത്തിലെ അഭിനയത്തിന് ബേബി അഞ്ജുവിനും 1991-ല്‍ 'തലയണമന്ത്ര'ത്തിലെ അഭിനയത്തിന് ഉര്‍വ്വശിയ്ക്കുമായിരുന്നു പുരസ്‌കാര നേട്ടം.

മായാമയൂരം, പാഥേയം, ദേവാസുരം തുടങ്ങിയ ചിത്രങ്ങളിലൂടെ ശക്തമായ കഥാപാത്രങ്ങള്‍ ചെയ്തുവെങ്കിലും കേരളത്തില്‍നിന്ന് ഒരു പുരസ്‌കാരം തേടിയെത്തിയിട്ടില്ല. അതേസമയം തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ 'കിഴക്കു വാസല്‍' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയ്ക്കും 'തലൈമുറൈ'യിലെ അഭിനയത്തിന് പ്രത്യേക ജൂറി പരാമര്‍ശവും രേവതി നേടി. ദേശീയതലത്തില്‍ രേവതിക്ക് മികച്ച സഹനടിക്കുള്ള പുരസ്‌കാരമാണ് ലഭിച്ചത്. ഭരതന്‍ സംവിധാനം ചെയ്ത 'തേവര്‍മകനി'ലെ അഭിനയത്തിന്. അഭിനയത്തിന് പുറമേ സംവിധാനരംഗത്തും മികവ് തെളിയിച്ച രേവതി 'മിത്ര് മൈ ഫ്രണ്ട്' എന്ന ചിത്രത്തിലൂടെ മികച്ച ഇംഗ്ലീഷ് ചിത്രത്തിനുള്ള പുരസ്‌കാരം നേടി.

വര്‍ഷങ്ങള്‍ക്കിപ്പുറം 'ഭൂതകാല'ത്തിലൂടെ മികച്ച നടിക്കുള്ള പുരസ്‌കാര നേട്ടത്തിന്റെ നെറുകയിലാണ് രേവതി. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഈ ഹൊറര്‍- ത്രില്ലറില്‍ മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്ന ഒരു അമ്മയുടെ വേഷം രേവതി അതിഗംഭീരമാക്കി. ഷൈന്‍ നിഗമായിരുന്നു ചിത്രത്തില്‍ രേവതിയ്‌ക്കൊപ്പം വേഷമിട്ടത്. തന്റെ പുരസ്‌കാര തിളക്കത്തിന്റെ നേട്ടം സിനിമയിലെ സഹ പ്രവര്‍ത്തകര്‍ക്ക് സമര്‍പ്പിക്കുകയാണ് രേവതി.

രേവതിയുടെ വാക്കുകള്‍

"ഒരുപാട് സന്തോഷം തോന്നുന്നു. നാല്‍പ്പത് വര്‍ഷങ്ങളായി മലയാള സിനിമയില്‍. ഇപ്പോള്‍ അംഗീകാരം തേടിയെത്തിയിരിക്കുന്നു. നല്ലൊരു ടീം വര്‍ക്കായിരുന്നു 'ഭൂതകാലം'. ജൂറി അംഗങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി."- രേവതി പറഞ്ഞു.

Content Highlights: Revathy best actress Kerala State Award, Bhoothakaalam, Kilukkam Kakkothikkavile Appooppan Thadikal

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented