ദൃശ്യത്തിൽ നിന്നും | Photo: Twitter@kajolarmy
ഫോട്ടോഗ്രാഫര്‍മാര്‍ക്ക് മുന്നിലേക്കുള്ള കാജോളിന്റെ ക്ഷണത്തോട് രസകരമായി താല്പര്യമില്ലായ്മ പ്രകടിപ്പിച്ച് നടിയും സംവിധായികയുമായ രേവതി. തങ്ങളുടെ പുതിയ ചിത്രമായ സലാം വെങ്കിയുടെ പ്രചരണാര്‍ത്ഥം കപില്‍ ഷര്‍മ ഷോയില്‍ വന്നതായിരുന്നു ഇരുവരും. ചിത്രത്തിന്റെ സംവിധായികയായ കൂടിയായ രേവതിയെ കാജോളിന്റെയും നടന് വിഷാല്‍ ജേത്വായുടെയുമൊപ്പം ചിത്രമെടുക്കാന്‍ ക്ഷണിച്ചപ്പോഴാണ് രേവതി എതിര്‍പ്പ് പ്രകടിപ്പിച്ചത്.
കാജോളും വിഷാലും ചിത്രങ്ങളെടുക്കുമ്പോള്‍ നടി രേവതിയെയും ക്ഷണിക്കുകയായിരുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചതോടെ ആരാധകര്‍ സംഭവം ഏറ്റെടുത്തിട്ടുണ്ട്. നിമിഷനേരം ചിത്രങ്ങള്‍ക്ക് പോസ് ചെയ്തതില്‍ പിന്നെ രേവതി തിരികെ നടക്കുന്നതായി ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ കാജോള്‍ വീണ്ടും നിര്‍ബന്ധിക്കാന്‍ തുടങ്ങിയതോടെ 'തന്റെ അടുത്ത് വരരുതെന്ന് രേവതി ചിരിച്ചുകൊണ്ട് പറഞ്ഞു.
രേവതിയുടെ സംവിധാനത്തില്‍ കാജോള്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'സലാം വെങ്കി'യുടെ പ്രചരണ തിരക്കുകളിലാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. രാഹുല്‍ ഭോസ്, പ്രകാശ് രാജ്, അഹാന കുമ്ര എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആമീര്‍ ഖാനും ചിത്രത്തില്‍ അതിഥിവേഷത്തില്‍ എത്തുന്നുണ്ട്. ഡിസംബര്‍ 9-ന് ചിത്രം തീയ്യേറ്ററുകളിലെത്തും.
Content Highlights: revathy says dont come near me to kajol during salam venky promotions
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..