ജനത കര്‍ഫ്യൂ എന്തെന്നറിയില്ല, ഹർത്താലാണെന്ന് പറയൂ; മലയാളികളെ ട്രോളി റസൂല്‍ പൂക്കുട്ടി


കൊറോണ വൈറസ് ബാധയെ നേരിടാന്‍ ജനങ്ങളുടെ സ്വയംപങ്കാളിത്തമുള്ള ജനത കര്‍ഫ്യൂവിനാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്.

-

നത കര്‍ഫ്യൂവിന് ആഹ്വാനം ചെയ്ത പ്രധാനമന്ത്രിയെ പരിഹസിച്ചുകൊണ്ടുള്ള ട്രോളുകള്‍ക്ക് മറുപടിയുമായി റസൂല്‍ പൂക്കുട്ടി. മലയാളികള്‍ക്ക് ജനത കര്‍ഫ്യൂ എന്താണെന്ന് മനസിലായിട്ടില്ലെന്നും ഞായറാഴ്ച ഹര്‍ത്താലാണെന്ന് പറയുന്നതാകും നല്ലതെന്നും റസൂല്‍ പൂക്കുട്ടി ട്വീറ്റ് ചെയ്തു.

ട്വിറ്ററിലൂടെയാണ് പൂക്കുട്ടിയുടെ പരിഹാസം. പ്രധാനമന്ത്രിയുടെ ജനത കര്‍ഫ്യൂ ആഹ്വാനത്തെ പിന്തുണച്ചാണ് റസൂല്‍ പൂക്കുട്ടി രംഗത്തെത്തിയത്.

'പ്രിയപ്പെട്ട പ്രധാനമന്ത്രി, ജനത കര്‍ഫ്യൂ എന്ന് പറഞ്ഞാല്‍ മലയാളികള്‍ക്ക് മനസിലാവില്ല. ഞായറാഴ്ച ഹര്‍ത്താലാണെന്ന് അവരോട് പറയൂ. കൂടുതല്‍ മദ്യം കരുതാന്‍ അവരെ അനുവദിക്കൂ.'- റസൂല്‍ ട്വീറ്റ് ചെയ്തു

Resul

കൊറോണ വൈറസ് ബാധയെ നേരിടാന്‍ ജനങ്ങളുടെ സ്വയംപങ്കാളിത്തമുള്ള ജനതാ കര്‍ഫ്യൂവിനാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. ഞായറാഴ്ച രാവിലെ ഏഴുമുതല്‍ രാത്രി ഒന്‍പതു വരെ സ്വന്തം വീടുകളില്‍നിന്ന് പുറത്തിറങ്ങാതെ കര്‍ഫ്യൂ ആചരിക്കണം. നിശ്ചയദാര്‍ഢ്യത്തോടെയും ആത്മനിയന്ത്രണത്തോടെയും കൊറോണയെ നേരിടുന്നതിനാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഒരു ദിവസത്തെ കര്‍ഫ്യൂ.

യുദ്ധകാലങ്ങളില്‍ പാലിച്ച സംയമനത്തിന് സമാനമായ നിലയില്‍ നിയന്ത്രണം ആവശ്യമായ സമയമാണ്. ഇതിന്റെ തുടക്കമെന്ന നിലയില്‍ ഞായറാഴ്ച ജനതാകര്‍ഫ്യു പാലിക്കണം. ജനങ്ങള്‍ ജനങ്ങള്‍ക്കുവേണ്ടി നടത്തുന്ന നിയന്ത്രണമായിരിക്കും ഇത്. വരും ദിവസങ്ങളെ മുന്നില്‍ക്കണ്ട് പരീക്ഷണാടിസ്ഥാനത്തിലാണ് ഈ തീരുമാനം. കര്‍ഫ്യൂവിനെ സംബന്ധിച്ച് സന്നദ്ധസംഘടനകള്‍ ഫോണും സാമൂഹിക മാധ്യമങ്ങളും ഉപയോഗിച്ച് ഞായറാഴ്ചയ്ക്കുമുമ്പ് പ്രചാരണം നടത്തണം. ഓരോവ്യക്തിയും പത്തുപേരെ ഫോണ്‍ ചെയ്ത് ജനതാകര്‍ഫ്യൂവിനെക്കുറിച്ച് അറിയിക്കണം''- പ്രധാനമന്ത്രി നിര്‍ദേശിച്ചു.

Content Highlights : Resul Pookutty Tweet On Janatha Curfew Troll


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented