പ്രളയക്കെടുതി: സിനിമാലോകത്തിന്റെ സഹായം ഏകോപിപ്പിക്കാന്‍ റസൂല്‍ പൂക്കുട്ടി


'ഷാരൂഖ് ഖാന്‍, അമിതാഭ് ബച്ചന്‍, എ.ആര്‍ റഹ്മാന്‍ തുടങ്ങിയവരെ ഞാന്‍ വ്യക്തിപരമായി സമീപിച്ചു. അവരുടെ പ്രതികരണം വളരെ പെട്ടന്നായിരുന്നു.'

പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് കൈതാങ്ങുമായി കൂടുതല്‍ പേര്‍ രംഗത്ത്. പ്രശസ്ത സൗണ്ട് ഡിസൈറും സൗണ്ട് എഡിറ്ററുമായ റസൂല്‍ പൂക്കുട്ടി കേരളത്തെ സഹായിക്കണമെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്തിരിക്കുയാണ്. ദേശീയ മാധ്യമങ്ങള്‍ പ്രളയക്കെടുതിയിലേക്ക് കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും റസൂല്‍ പൂക്കൂട്ടി ആവശ്യപ്പെട്ടു.

കൂടാതെ ഇന്ത്യന്‍ സിനിമയില്‍ വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ സഹായം ഉറപ്പുവരുത്തുമെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു.

'കേരളത്തിന് സഹായം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് ഞാന്‍ വ്യക്തിപരമായി സമീപിച്ചു. അതില്‍ ഷാരൂഖ് ഖാന്‍, അമിതാഭ് ബച്ചന്‍, എ.ആര്‍ റഹ്മാന്‍ എന്നിവരുടെ പ്രതികരണം വളരെ പെട്ടന്നായിരുന്നു. കേരളത്തിലെ പ്രളയക്കെടുതിയില്‍ പെട്ടവര്‍ക്ക് വേണ്ടി ഇവര്‍ നല്‍കുന്ന സഹായങ്ങള്‍ ഏകോപിപ്പിക്കും'- റസൂല്‍ പൂക്കുട്ടി ട്വീറ്റ് ചെയ്തു.

'ഐ സ്റ്റാന്റ് വിത്ത് കേരള' എന്ന ക്യാമ്പയിനുമായി നിരവധി സിനിമാ താരങ്ങള്‍ രംഗത്ത് വന്നികൊണ്ടിരിക്കുകയാണ്. നടന്‍ സിദ്ധാര്‍ത്ഥ് ആരംഭിച്ച കേരള ഡൊണേഷന്‍ ചലഞ്ചില്‍ വരുണ്‍ ധവാന്‍ അടക്കമുള്ള ബോളിവുഡ് താരങ്ങള്‍ പിന്തുണയുമായി രംഗത്ത് വന്നിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
image

1 min

അബുദാബിയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം; 120 പേര്‍ക്ക് പരിക്ക്

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022

More from this section




Most Commented