കേരളത്തെ ഓസ്‌ക്കര്‍ വേദി വരെ എത്തിച്ച ആളാണ് വിളക്കുപാറക്കാരൻ റസൂൽ പൂക്കുട്ടി. മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ പൂക്കുട്ടി ശബ്ദലേഖനക്കാരനിൽ നിന്ന് നായകനിലേക്ക് ചുവടുമാറ്റം നടത്താനൊരുങ്ങുകയാണ്. പ്രസാദ് പ്രഭാകര്‍ സംവിധാനം ചെയ്യുന്ന ഒരു കഥൈ സൊല്ലട്ടുമ എന്ന ചിത്രത്തിലൂടെയാണ് റസൂലിന്റെ അഭിനയരംഗത്തെ അരങ്ങേറ്റം. 

ശബ്ദവുമായുള്ള തന്റെ ജീവിതം എത്രമാത്രം പ്രയാസകരമായിരുന്നുവെന്ന് പറയുകയാണ് പൂക്കുട്ടി. ഈയിടെ ഒരു തമിഴ് ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിനെ നായകനാക്കി ഷങ്കര്‍ അണിയിച്ചൊരുക്കുന്ന 2.0 യില്‍ ജോലി ചെയ്യുമ്പോള്‍ തനിക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ച് റസൂല്‍ പൂക്കുട്ടി വെളിപ്പെടുത്തുന്നുണ്ട്.

ഞാന്‍ എല്ലാ ചിത്രങ്ങളെയും എന്റെ ആദ്യ ചിത്രമായാണ് സമീപിക്കാറുള്ളത്. യന്ത്രമനുഷ്യനുവേണ്ടി ജോലി ചെയ്യുന്ന സമയത്ത് ഞാന്‍ ശരിക്കും സംഘര്‍ഷം അനുഭവിക്കുകയായിരുന്നു. എല്ലാ ആഴ്ചയും ഞാന്‍ ഷങ്കറിനെ വിളിക്കും. എന്നിട്ട് കരയാന്‍ തുടങ്ങും. ഒരു മല കയറുന്ന അനുഭവമായിരുന്നു. അദ്ദേഹം തയ്യാറാക്കിയ ദൃശ്യഭാഷ കാണുമ്പോള്‍ ഓരോ ചുവടുവയ്ക്കുന്നത് പോലെയായിരുന്നു. അതിന് ജീവൻ നൽകുകയും വിശ്വസനീയമാക്കുകയുമാണ് വേണ്ടതെന്ന് എനിക്കറിയാമായിരുന്നു. ഇങ്ങനെയാണ് ആ പ്രക്രിയ ആളുകൾക്ക് ഉൾക്കൊളളാൻ പാകത്തിലാവുന്നത്-റസൂല്‍ പൂക്കുട്ടി പറഞ്ഞു.

Content Highlights : Resul Pookkutty, Shankar, Rajanikanth,  2.0 Oru kadhai sollattuma, Tamil Movie, Kollywood