നടി രശ്മി ഗോപാല്‍ അന്തരിച്ചു


Resmi Gopal

കൊച്ചി: സിനിമാ- സീരിയല്‍ നടി രശ്മി ഗോപാല്‍ (51) അന്തരിച്ചു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ബെംഗളൂരുവില്‍ ജനിച്ചുവളര്‍ന്ന രശ്മി, പരസ്യ ചിത്രങ്ങളിലൂടെയാണ് അഭിനയരംഗത്തേയ്ക്ക് എത്തിയത്. നിരവധി സീരിയലുകളില്‍ വേഷമിട്ടു. ചില മലയാളം, തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഭര്‍ത്താവ്: ജയഗോപാല്‍. മകന്‍: പ്രശാന്ത് കേശവ.

രശ്മിയുടെ അകാല വിയോഗത്തില്‍ നടന്‍ കിഷോര്‍ സത്യ, നടി ചന്ദ്ര ലക്ഷ്മണ്‍ ഉള്‍പ്പെടെയുള്ളവര്‍ അനുശോചിച്ചു.

കിഷോര്‍ സത്യയുടെ കുറിപ്പ്

രശ്മി എന്ന് പറഞ്ഞാല്‍ നിങ്ങള്‍ അറിയണമെന്നില്ല
സ്വന്തം സുജാതയിലെ 'സാറാമ്മ ' എന്ന് പറഞ്ഞാല്‍ നിങ്ങള്‍ അറിയും
ഈ പുഞ്ചിരി ഇനി ഇല്ല....
സാറാമ്മ പോയി....
രണ്ട് ദിവസം മുന്‍പാണ് ചന്ദ്ര ലക്ഷ്മണും അന്‍സാര്‍ ഖാനും പറഞ്ഞത്, തിരുവനന്തപുരത്തു ഒരു ബന്ധുവിനെ കാണാന്‍ പോയ രശ്മിക്ക് പെട്ടന്ന് സുഖമില്ലാതെ വന്നുവെന്നും ആശുപത്രിയില്‍ പോയെന്നുമൊക്കെ.
പക്ഷെ,രോഗവിവരം അറിഞ് ഒരു ആഴ്ചക്കുള്ളില്‍ രശ്മി പോയി എന്ന് ഇന്ന് കേള്‍ക്കുമ്പോള്‍.....
ആക്‌സമികതകളുടെ ആകെത്തുകയാണ് ജീവിതം എന്ന് ആരോ പറഞ്ഞിട്ടുണ്ട്....
പക്ഷെ ഇത്തരം ഞെട്ടിപ്പിക്കലുകള്‍....
പ്രിയ ജീവിതമേ ഒന്നൊഴിവാക്കു.....
ആദരവിന്റെ അഞ്ജലികള്‍...

Content Highlights: Resmi Gopal actress passed away Malayalam serial film actor


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

22:40

എന്റെ റൂംമേറ്റാണ് ഐഎഎസും ഐപിഎസും എന്താണെന്നെന്നെ പഠിപ്പിച്ചത് - കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented