ബന്ദിപ്പൂര്‍ കാട്ടില്‍ നടന്ന മാന്‍ vs വൈല്‍ഡ് ഡോക്യുമെന്ററിയുടെ ഷൂട്ടിങ്ങിനിടെ നടന്‍ രജനികാന്തിന് പരിക്ക്. ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തതാണ് ഇക്കാര്യം. ബെയര്‍ ഗ്രില്‍സിനൊപ്പമുള്ള ചിത്രീകരണ വേളയിലാണ് രജനീകാന്തിന് പരിക്കേറ്റതെന്നാണ് സൂചന.

പരിക്ക് നിസ്സാരമാണെന്നും തലൈവര്‍ സുഖമായിരിക്കുന്നുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കണങ്കാലിനു നേരിയ പരിക്കും തോളിനു ചതവും പറ്റിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുചിത്രീകരണം തത്കാലം നിര്‍ത്തിവെച്ചിരിക്കുകയാണ്. 28നും 30നും ആറു മണിക്കൂര്‍ സമയമാണ് ഷൂട്ടിങ്ങിന് അനുമതി നല്‍കിയിരിക്കുന്നത്. ജനുവരി 29ന് ഷൂട്ടിങ് അനുവദിച്ചിട്ടില്ല. അനുവാദമില്ലാതെ ഡ്രോണ്‍ ഉപയോഗിക്കുന്നതിന് കര്‍ണാടക വനം വകുപ്പ് വിലക്കിയിട്ടുണ്ട്. വനസ്രോതസ്സുകളെയോ വന്യജീവികളെയോ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള നീക്കങ്ങള്‍ ഷൂട്ടിങ് ടീമിന്റെ ഭാഗത്തു നിന്നുണ്ടാകരുതെന്നും വനംവകുപ്പിന്റെ കര്‍ശന നിര്‍ദേശമുണ്ട്.

Content Highlights : Reports say that rajanikanth was injured during documentary shooting