എന്റെയുള്ളിലെ ചമയക്കാരിയെ തിരിച്ചറിഞ്ഞ നിമിഷം എന്റെ തലയുയര്‍ന്നു; രഞ്ജു രഞ്ജിമാര്‍


എന്റെ ശരിരത്തില്‍ ആണിന്റേതായ ഒരവയവം, അതെന്നെ വല്ലാതെ നൊമ്പരപ്പെടുത്തി, പലപ്പോഴും രാത്രി കാലങ്ങളില്‍ ഞാന്‍ സ്വയം സര്‍ജറി ചെയ്യും, എന്റെ ആ അധിക അവയവത്തെ നീക്കം ചെയ്യും, കുറെ നേരം ഞാന്‍ അങ്ങനെ കാലുകള്‍ ചേര്‍ത്തു കിടക്കും

രഞ്ജു രഞ്ജിമാർ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രം| Photo: https:||www.instagram.com|p|CO-MUh0J8F_|

സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും സാമൂഹ്യപ്രവര്‍ത്തകയുമായ രഞ്ജു രഞ്ജിമാര്‍ എഴുതിയ കുറിപ്പ് ശ്രദ്ധനേടുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിക്കാനായി കൊച്ചിയില്‍ എത്തിയപ്പോള്‍ ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന നിലയില്‍ തനിക്ക് സമൂഹത്തില്‍ നിന്ന് നേരിടേണ്ടി വന്ന പ്രശ്‌നങ്ങളെക്കുറിച്ച് രഞ്ജു വിവരിക്കുന്നു. ശാരീരികമായും മാനസികമായും പീഡനത്തിന് ഇരയാക്കപ്പെട്ട സാഹചര്യത്തില്‍ തന്റെയുള്ളിലെ കലാകാരിയെ തിരിച്ചറിഞ്ഞത് മുതലാണ് താന്‍ തലയുയര്‍ത്തി നിന്ന് പോരാടാന്‍ ഉറപ്പിച്ചതെന്ന് രഞ്ജു വ്യക്തമാക്കുന്നു.

രഞ്ജുവിന്റെ കുറിപ്പ്

ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികള്‍ ഇന്നോര്‍ക്കുമ്പോള്‍,, ഒരു ഞെട്ടല്‍,, ഒരത്ഭുതം,, അഭിമാനം, ഇവയൊക്കെ മാറി മറിഞ്ഞു വരും, എന്നിരുന്നാലും സ്ത്രിയിലേക്കുള്ള എന്റെ യാത്ര ഇത്തിരി താമസിച്ചായിരുന്നു,, കാരണം, കല്ലെറിയാന്‍ മാത്രം കൈ പൊക്കുന്ന ഈ സമൂഹത്തില്‍ എനിക്കായ് ഒരിടം വേണമെന്ന വാശി ആയിരുന്നു,, ആ തടസ്സത്തിനു കാരണം,, സമൂഹം എന്തുകൊണ്ടു പുച്ഛിക്കുന്നു,, എന്തിനു കല്ലെറിയുന്നു, 1 അറിവില്ലായ്മ, 2 സദാചാരം ചമയല്‍,, 3, കൂടുന്നവരോടൊപ്പം ചേര്‍ന്ന് കളിയാക്കാനുള്ള ഒരു ശീലം,, ഇവയൊക്കെ നില നില്ക്കുമ്പോഴും, ഞങ്ങള്‍ ബൈനറിക്ക് പുറത്തായിരുന്നു,, ആണ്‍, പെണ്‍, ഈ രണ്ട് ബിംബങ്ങള്‍ മാത്രമെ ജനങ്ങള്‍ കാണുന്നുണ്ടായിരുന്നുള്ള,, വൈവിധ്യങ്ങളെ ഉള്‍കൊള്ളാനോ, മനസ്സിലാക്കാനോ ആരും ശ്രമിച്ചില്ല, 26 വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ നഗരത്തിലേക്ക് വരുമ്പോള്‍, ഇന്നത്തെ ഈ കാണുന്ന സൗന്ദര്യമല്ലായിരുന്നു കൊച്ചിക്ക്,, എനിക്ക് ഞാനാവാന്‍ സ്വാതന്ത്ര്യം ഇല്ലാത്ത ഈ നാട് എന്നെ ഒത്തിരി കരയിപ്പിച്ചു, അതു കൊണ്ട് തന്നെ എന്റെ ജന്ററിനെ എന്റെ ഉള്ളില്‍ ഒതുക്കി, പൊരുതാന്‍ ഞാന്‍ ഉറച്ചു, പല പലയിടങ്ങള്‍, അടി, തൊഴി, പോലീസ്, ഗുണ്ടകള്‍,, എന്നു വേണ്ട ശരിരം എന്നത് ഒരു ചെണ്ട പോലെ ആയിരുന്നു,, വീണു കിട്ടിയ ഭാഗ്യം എന്നു വേണം കരുതാന്‍ നിനച്ചിരിക്കാതെ എന്റെ ഉള്ളിലെ ചമയക്കാരിയെ തിരിച്ചറിയാന്‍ ഭാഗ്യം ലഭിച്ച ആ നിമിഷം മുതല്‍ എന്റെ തല ഉയര്‍ന്നു,, എന്നെ നോക്കി വിരല്‍ ചുണ്ടുന്നവരെ, അതേ വിരല്‍ ഉപയോഗിച്ചു നേരിടാന്‍ എനിക്ക് ത്രാണി ലഭിച്ചു, കാരണം ഞാന്‍ അധ്വാനിച്ചാണ് ജിവിക്കുന്നത് എന്ന പൂര്‍ണ ബോധം..

പതുക്കെ പതുക്കെ രഞ്ജു രഞ്ജിമാര്‍ പിച്ചവയ്ക്കാന്‍ തുടങ്ങി, സഹപ്രവര്‍ത്തകരോടുള്ള, സ്‌നേഹം, കരുണ, അന്നം തരുന്നവരോടുള്ള കടപ്പാട്, ഇതൊക്കെ ആയിരിക്കാം, എന്റെ വേദനകള്‍ക്ക് ശമനം തന്നിരുന്നത്,, കാരണം എല്ലാവരും എന്നെ സ്‌നേഹിച്ചു, അംഗീകരിച്ചു,, എന്നാല്‍ പോലും, ചിലപ്പോഴൊക്കെ ഞാന്‍ എന്നോടു ചോദിക്കും, നിന്നിലെന്തൊ ചേരാത്തതായി ഇല്ലെ,, അതെ ഉണ്ടായിരുന്നു, പെണ്ണായി ജീവിക്കുന്ന എന്റെ ശരിരത്തില്‍ ആണിന്റേതായ ഒരവയവം, അതെന്നെ വല്ലാതെ നൊമ്പരപ്പെടുത്തി, പലപ്പോഴും രാത്രി കാലങ്ങളില്‍ ഞാന്‍ സ്വയം സര്‍ജറി ചെയ്യും, എന്റെ ആ അധിക അവയവത്തെ നീക്കം ചെയ്യും, കുറെ നേരം ഞാന്‍ അങ്ങനെ കാലുകള്‍ ചേര്‍ത്തു കിടക്കും, ഉള്ളില്‍ ചിരിച്ചു കൊണ്ടു ഞാന്‍ മൊഴിയും ഞാന്‍ പെണ്ണായി,, ചില നടിമാരൊത്ത് യാത്ര ചെയ്യുമ്പോള്‍ എന്റെ പാസ്‌പോര്‍ട്ടിലെ ജെന്‍ഡര്‍ കോളം എന്നെ വിഷമിപ്പിക്കാന്‍ തുടങ്ങി,,യെസ് ഞാന്‍ ഉറപ്പിച്ചു, എല്ലാം വിഛേദിക്കണം എറണാകുളം റീനെമെഡിസിറ്റിയില്‍ സര്‍ജറിക്കു വേണ്ടുന്ന തയ്യാറെടുപ്പുകള്‍ നടത്തുമ്പോള്‍ ഒരേ ഒരു കാര്യം മാത്രമായിരുന്നു എന്റെ ഡിമാര്‍ഡ്, എനിക്ക് ഭാവിയില്‍ അമ്മയാകാന്‍ സാധിക്കുന്ന ഒരു സര്‍ജറി.

Content Highlights: Renju Renjimar Celebrity Make Up artist Transgender activist inspiriting life

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


iphone

2 min

പത്ത് മാസം മുമ്പ് പുഴയില്‍ വീണ ഐഫോണ്‍ തിരിച്ചുകിട്ടി; വര്‍ക്കിങ് കണ്ടീഷനില്‍

Jun 25, 2022

Most Commented