ത് താരത്തിനുവേണ്ടി എഴുതുമ്പോഴും ഓരോ ഷോട്ടും മനസ്സിൽ കണ്ടാണ് ഞാൻ എഴുതാറുള്ളത്. കഥാപാത്രത്തെ അതിന്റെ കരുത്തിൽ വെള്ളിത്തിരയിൽ പ്രസന്റ് ചെയ്യുന്നതിൽ സുരേഷിന് വിസ്മയിപ്പിക്കുന്ന 'പവർ' ഉണ്ട്. സംഭാഷണങ്ങളുടെ താളവും ശബ്ദവും കഥാപാത്രത്തിന്റെ വൈകാരികതയുമെല്ലാം ചേർത്തവൻ പൊലിപ്പിക്കും. എഴുതിയതിന്റെ പത്ത് മടങ്ങ് പവറിൽ പുറത്തുവിടും.

star and style
സ്റ്റാർ ആൻഡ് സ്റ്റൈൽ വാങ്ങാം

സുരേഷിന്റെ പത്രം കഴിഞ്ഞപ്പോൾ മമ്മൂട്ടിക്കുവേണ്ടി 'ദുബായ്'യും മോഹൻലാലിനുവേണ്ടി 'പ്രജ'യും ഞാൻ ചെയ്തു. ആ സിനിമയ്ക്കുവേണ്ടിയുള്ള യാത്രയിൽ മറ്റൊരു സുരേഷ് ഗോപി ചിത്രത്തിലേക്കുള്ള അകലം കൂടി .നാലുവർഷത്തെ ഇടവേള കഴിഞ്ഞ് ഭരത് ചന്ദ്രൻ ഐ.പി.എസുമായി ഞങ്ങൾ വീണ്ടും ഒന്നിച്ചു. അതിൽ തിരക്കഥാകൃത്തിനപ്പുറം നിർമാതാവ്, സംവിധായകൻ എന്നീ മേലങ്കികൂടി എനിക്ക് എടുത്തണിയേണ്ടിവന്നു. ആ സിനിമയുടെ പ്രചോദനം സുരേഷ് ഗോപി തന്നെയായിരുന്നു.

എല്ലാ സിനിമകളെയുംപോലെ ആ ചിത്രത്തിന്റെ തുടക്കത്തിന് ചില ആകസ്മികതകൾ ഉണ്ടായിട്ടുണ്ട്. ഇനി ഏതുതരം സിനിമ ചെയ്യണമെന്ന് ആലോചിച്ചിരുന്ന കാലം. എവിടെയോ പ്രോഗ്രാം കഴിഞ്ഞ് കമ്മീഷണറിലെ സംഭാഷണങ്ങൾ അവതരിപ്പിച്ച് കൈയടി വാങ്ങി തിരിച്ചുവരുമ്പോൾ സുരേഷ് ഗോപി എന്നെ വിളിച്ചു. വൈറ്റില ജങ്ഷനിൽ ഭരത്ചന്ദ്രന്റെ ഒരു ഫ്ളക്സ് ഉയർന്നുനിൽക്കുന്നത് ഞാൻ മനസ്സിൽ കാണുന്നു. നമുക്ക് അങ്ങനെയൊന്ന് ആലോചിച്ചാലോ എന്നവൻ പറഞ്ഞു. ആ സംഭാഷണത്തെ പിന്തുടർന്നാണ് ഭരത്ചന്ദ്രൻ ഐപിഎസ് എന്ന ചിത്രം പിറവിയെടുക്കുന്നത്.

 ആ സിനിമയ്ക്ക് തുടക്കമിട്ടെങ്കിലും അതിന്റെ നിർമാണത്തിനോ വിതരണം ഏറ്റെടുക്കാനോ ആരും മുന്നോട്ടുവന്നില്ല. അങ്ങനെ നിർമാണം ഞാൻ ഏറ്റെടുത്തു. ചിത്രം പൂർത്തിയായതിനുശേഷമേ വിതരണക്കാരനും എത്തിയുള്ളൂ. ചിത്രം റിലീസ് ചെയ്യുന്നതുവരെ അതിന്റെ സാറ്റലൈറ്റ് റൈറ്റ് വാങ്ങാൻ ആരും മുന്നോട്ടുവന്നില്ല. ഒടുവിൽ ചിത്രം റിലീസായശേഷം മലയാള സിനിമയ്ക്ക് അതുവരെ കിട്ടിയിട്ടില്ലാത്ത റേറ്റിൽ അത് വിറ്റുപോയി. സിനിമ ഇറക്കി വിജയം കാണിച്ച് കൊടുക്കേണ്ടിവന്നു.

( ദി ഫയർ ബ്രാൻഡ്- സുരേഷ് ഗോപിയുമായുള്ള സൗഹൃദത്തെ കുറിച്ച് രൺജി പണിക്കർ എഴുതുന്നു. പൂർണരൂപത്തിൽ ആഗസ്റ്റ് ലക്കം സ്റ്റാർ ആൻഡ് സ്റ്റൈലിൽ )

സ്റ്റാർ ആൻഡ് സ്റ്റൈൽ വാങ്ങാം

Content Highlights : Renji Panicker About Suresh Gopi Bharath Chandran IPS Commissioner Star And Style