ടീസറിൽ നിന്നുള്ള രംഗം
കുഞ്ചാക്കോ ബോബന്, അരവിന്ദ് സ്വാമി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'രണ്ടകം' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. തീവണ്ടി സിനിമയിലൂടെ ശ്രദ്ധിനേടിയ ടി.പി ഫെല്ലിനിയാണ് ചിത്രത്തിന്റെ സംവിധായകന്. കുഞ്ചാക്കോ ബോബന് ആദ്യമായി തമിഴില്‍ അഭിനയിക്കുന്ന സിനിമ കൂടിയാണ്.
'ഒറ്റ്' എന്ന പേരില്‍ ചിത്രം മലയാളത്തിലും റിലീസ് ചെയ്യും. ഇരുപത്തിയഞ്ച് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് അരവിന്ദ് സ്വാമി മലയാള സിനിമയില്‍ അഭിനയിക്കുന്നത്. ബോളിവുഡ് താരം ജാക്കി ഷറോഫും സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഈഷ റെബ്ബയാണ് ചിത്രത്തിലെ നായിക. ഗോവയിലും മംഗലാപുരത്തിലുമായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.
ദി ഷോ പീപ്പിള്‍ ന്റെ ബാനറില്‍ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. എ.എച്ച് കാശിഫാണ് സംഗീതം ഒരുക്കുന്നത്. വിജയ് ആണ് ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. അപ്പു ഭട്ടതിരി എഡിറ്റിങ്ങ് നിര്‍വ്വഹിക്കുന്നു. സ്റ്റെഫി സേവ്യറാണ് വസ്ത്രാലങ്കാരം. റോണക്സ് സേവ്യറാണ് മെയ്ക്കപ്പ് ചെയ്യുന്നത്. സൗണ്ട് ഡിസൈണറായി ചിത്രത്തിനൊപ്പമുള്ളത് രംഗനാഥ് രവിയാണ്. പ്രൊഡക്ഷന്‍ കണ്ട്രോളര് സുനിത് ശങ്കറാണ്. ലൈന്‍ പ്രൊഡ്യൂസര്‍ മിഥുന് എബ്രഹാമും പി.ആര്.ഒ ആതിര ദില്‍ജിത്തുമാണ്.
Content Highlights: Rendagam Official Teaser Aravind Swamy Kunchacko Boban Fellini TP August Cinema
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..