ഗാനത്തിൽ നിന്നും | photo: scren grab
തമിഴ് സിനിമ സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റെ നിര്‍മാണ കമ്പനിയായ സ്റ്റോണ്‍ ബെഞ്ചേഴ്‌സ് അവതരിപ്പിക്കുന്ന 'രേഖ'യിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. സ്റ്റോണ്‍ ബെഞ്ചേഴ്‌സ് മലയാളത്തില്‍ ആദ്യമായി അവതരിപ്പിച്ച 'അറ്റെന്‍ഷന്‍ പ്ലീസ്' എന്ന ചിത്രത്തിന്റെ സംവിധായകന്‍ ജിതിന്‍ ഐസക്ക് തോമസാണ്'രേഖ'യും ഒരുക്കുന്നത്. ജിതിന്‍ തന്നെയാണ് രചനയും നിര്‍വഹിച്ചിരിക്കുന്നത്.
വിന്‍സി അലോഷ്യസ് ടൈറ്റില്‍ കഥാപാത്രമായി എത്തുന്ന ചിത്രം ഫെബ്രുവരി 10-ന് തിയേറ്ററുകളിലെത്തും. ചിത്രത്തിലെ 'കള്ളി പെണ്ണേ..' എന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ജിതിന്‍ ഐസക് തോമസിന്റെ വരികള്‍ക്ക് മിലന്‍ വി.എസ്, നിഖില്‍.വി എന്നിവരാണ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
മിലന്‍.വി.എസ്. ആണ് ഗാനം ആലപിച്ചിരിക്കുന്നത്. രജത് പ്രകാശാണ് മ്യൂസിക് പ്രൊഡക്ഷന്‍. ഉണ്ണി ലാലു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രേമലത തൈനേരി, രാജേഷ് അഴിക്കോടന്‍, രഞ്ജി കാങ്കോല്‍, പ്രതാപന്‍.കെ.എസ്, വിഷ്ണു ഗോവിന്ദന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.
സ്റ്റോണ്‍ ബെഞ്ചേഴ്‌സിന്റെ ബാനറില്‍ കാര്‍ത്തികേയന്‍ സന്താനമാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. അമിസാറാ പ്രൊഡക്ഷന്‍സാണ് 'രേഖ' തിയറ്ററുകളിലേക്കെത്തിക്കുന്നത്. നെറ്റ്ഫ്‌ളിക്‌സിനാണ് സിനിമയുടെ ഡിജിറ്റല്‍ അവകാശം.
എബ്രഹാം ജോസഫാണ് ക്യാമറ. രോഹിത് വി. എസ്. വാര്യത്താണ് എഡിറ്റിങ്. കല്‍രാമന്‍, എസ്. സോമശേഖര്‍, കല്യാണ്‍ സുബ്രമണ്യന്‍ എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍. അസ്സോസിയേറ്റ് നിര്‍മ്മാതാക്കള്‍- തന്‍സിര്‍ സലാം, പവന്‍ നരേന്ദ്ര, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- എം. അശോക് നാരായണന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍- മാനവ് സുരേഷ്, വസ്ത്രാലങ്കാരം- വിപിന്‍ ദാസ്, മേക്ക് ആപ്പ് -റോണി വെള്ളത്തൂവല്‍, ബി.ജി.എം.- അബി ടെറന്‍സ് ആന്റണി, ടീസര്‍ എഡിറ്റ്- അനന്ദു അജിത്, പി.ആര്‍ & മാര്‍ക്കറ്റിംഗ്- വൈശാഖ് സി. വടക്കേവീട്, വി.എഫ്.എക്‌സ്.- സ്റ്റുഡിയോ മാക്രി, സൗണ്ട് ഡിസൈന്‍- ആശിഷ് ഇല്ലിക്കല്‍.
Content Highlights: rekha movie new video song released
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..