വിരുന്നൊരുക്കാൻ സസ്പെൻസ് ത്രില്ലർ 'രേഖ' എത്തി


1 min read
Read later
Print
Share

കാർത്തികേയൻ സന്താനമാണ് രേഖയുടെ നിർമ്മാണം.

രേഖ സിനിമയുടെ പോസ്റ്റർ

ന്നെന്നും ത്രില്ലർ സിനിമകൾ ഇരു കൈയ്യും നീട്ടി സ്വീകരിച്ച മലയാളി സിനിമ പ്രേക്ഷകർക്ക് ആഘോഷമാക്കാൻ "രേഖ" പ്രദർശനത്തിനെത്തി. വിൻസി അലോഷ്യസും ഉണ്ണിലാലുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന രേഖ കാസർഗോഡൻ ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് കഥ പറഞ്ഞു തുടങ്ങുന്നത്. രണ്ടു പേരുടെയും അഭിനയം തന്നെയാകും പ്രേക്ഷകരെ തീയറ്ററുകളിൽ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുക എന്നാണ് അറിയുന്നത്.

ജിതിൻ ഐസക്ക് തോമസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നേരത്തെ ചിത്രത്തിന് യു/എ സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചത് വാർത്തയായിരുന്നു. തമിഴിലെ പ്രശസ്ത സംവിധായകൻ കാത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ചേഴ്സാണ് സിനിമ അവതരിപ്പിക്കുന്നത്. നെറ്റ് ഫ്ലിക്സാണ് ചിത്രത്തിന്റെ ഓ.ടി.ടി അവകാശം നേടിയിരിക്കുന്നത്. പ്രേമലത തൈനേരി, രഞ്ജി കാങ്കോൽ, രാജേഷ് അഴിക്കോടൻ, പ്രതാപൻ കെ.എസ്, വിഷ്ണു ഗോവിന്ദൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

കാർത്തികേയൻ സന്താനമാണ് രേഖയുടെ നിർമ്മാണം. നേരത്തെ കള്ളിപ്പെണ്ണേ എന്ന ഗാനം സോഷ്യൽ മീഡിയ റീലുകളിൽ വൈറലായിരുന്നു. ദി എസ്കേപ് മീഡിയം, മിലൻ വി എസ്, നിഖിൽ വി എന്നവരാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. രജത് പ്രകാശാണ് മ്യൂസിക് പ്രൊഡക്ഷൻ. സ്റ്റോൺ ബെഞ്ചേഴ്സ് മലയാളത്തിൽ ആദ്യമായി അവതരിപ്പിച്ച അറ്റെൻഷൻ പ്ലീസ് ഒരുക്കിയതും ജിതിൻ ഐസക്ക് തോമസ് തന്നെയായിരുന്നു. അമി സാറാ പ്രൊഡക്ഷൻസാണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.

എബ്രഹാം ജോസഫ് ഛായാഗ്രഹണവും രോഹിത് വി എസ് വാര്യത്ത് എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. കൽരാമൻ, എസ് സോമശേഖർ, കല്യാൺ സുബ്രമണ്യൻ എന്നിവർ സഹ നിർമ്മാണം നടത്തിയിരിക്കുന്നു. അസ്സോസിയേറ്റ് നിർമ്മാതാക്കൾ- തൻസിർ സലാം, പവൻ നരേന്ദ്ര, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എം. അശോക് നാരായണൻ, പ്രൊഡക്ഷൻ ഡിസൈൻ- മാനവ് സുരേഷ്, വസ്‌ത്രാലങ്കാരം- വിപിൻ ദാസ്, മേക്ക് ആപ്പ് - റോണി വെള്ളത്തൂവൽ, ബിജിഎം- അബി ടെറൻസ് ആന്റണി, ടീസർ എഡിറ്റ്- അനന്ദു അജിത്, പി.ആർ & മാർക്കറ്റിംഗ്- വൈശാഖ് സി വടക്കേവീട്, വിഎഫ്എക്സ്- സ്റ്റുഡിയോ മാക്രി, സൗണ്ട് ഡിസൈൻ- ആശിഷ് ഇല്ലിക്കൽ.

Content Highlights: rekha malayalam movie released, vincy and unni lalu, karthik subbaraj

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
suresh gopi

1 min

സുരേഷ് ഗോപിയെ സത്യജിത്ത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി നിയമിച്ച് കേന്ദ്ര സർക്കാർ

Sep 21, 2023


mayavanam

1 min

നി​ഗൂഢതകളുടെ 'മായാവനം'; ടൈറ്റിൽ പോസ്റ്റർ ഉണ്ണി മുകുന്ദൻ പുറത്തിറക്കി 

Sep 21, 2023


vijay antony daughter meera found dead by hanging suicide

2 min

ആരെയും ബുദ്ധിമുട്ടിക്കില്ല, സ്നേഹമുള്ള കുട്ടിയായിരുന്നു; വിജയ് ആന്റണിയുടെ മകളെക്കുറിച്ച് ജോലിക്കാരി

Sep 20, 2023


Most Commented