നരേന്ദ്ര മോദി | ഫോട്ടോ: പി.ടി.ഐ
ന്യൂഡൽഹി: സിനിമകളുമായി ബന്ധപ്പെട്ട അനാവശ്യ ചർച്ചകളിൽ നിന്ന് ബി.ജെ.പി നേതാക്കളും പാർട്ടി പ്രവർത്തകരും ഒഴിഞ്ഞുനിൽക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടുദിവസം നീണ്ട ബി.ജെ.പി ദേശീയ എക്സിക്യൂട്ടീവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷാരൂഖ് ഖാൻ നായകനാവുന്ന പുതിയ ചിത്രം പഠാനെതിരെ ബി.ജെ.പി പ്രവർത്തകർ നടത്തുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ഈ നിർദേശം.
പ്രസ്താവനകൾ നടത്തി വാർത്തകളിൽ ഇടംപിടിക്കാൻ നോക്കുന്നവരെ തന്റെ പ്രസംഗത്തിൽ പ്രധാനമന്ത്രി താക്കീത് ചെയ്തെന്ന് എക്സിക്യൂട്ടീവ് യോഗത്തിൽ പങ്കെടുത്തവരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അത്തരം കാര്യങ്ങളിൽ നിന്ന് എല്ലാവരും അകന്നുനിൽക്കണം. സിനിമകളേക്കുറിച്ചും വ്യക്തികളേക്കുറിച്ചുമുള്ള ചർച്ചകൾ പാർട്ടിയുടെ കഠിനാധ്വാനത്തിന് മേൽ കരിനിഴൽ വീഴ്ത്തുമെന്നും നരേന്ദ്ര മോദി പറഞ്ഞു.
നിരവധി സിനിമകൾക്കെതിരെയാണ് സംഘപരിവാർ സംഘടനകളിൽ നിന്ന് ഈയിടെ ബഹിഷ്കരണാഹ്വാനമുണ്ടായത്. പഠാൻ സിനിമയിലെ ഗാനരംഗത്തിൽ ദീപികാ പദുക്കോൺ ധരിച്ച ബിക്കിനിയുടെ നിറത്തിന്റെ പേരിലുള്ള വിവാദമാണ് ഇതിൽ ഒടുവിലത്തേത്. ഷാരൂഖ് ഖാനും ദീപികയ്ക്കുമെതിരെ വ്യാപകമായ പ്രതിഷേധമാണ് ഗാനരംഗം പുറത്തിറങ്ങിയപ്പോൾ ഉയർന്നത്. മധ്യപ്രദേശിൽ മന്ത്രിയും നിയമസഭാ സ്പീക്കറും ഉൾപ്പെടെയുള്ളവർ ഗാനരംഗത്തിനെതിരെ പരസ്യ വിമർശനവുമായി എത്തിയിരുന്നു.
Content Highlights: BJP National Executive, Narendra Modi Speech, Narendra Modi's Speech on Pathaan Movie Issue
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..