ഷ്രെഡ് ശ്രീധറിന്റെ 'റീന കി കഹാനി' മുംബൈ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍


Shred Shreedhar, Reena Ki Kahani

മലയാളിയായ ചലച്ചിത്ര സംവിധായകന്‍ ഷ്രെഡ് ശ്രീധര്‍ സംവിധാനവും നിര്‍മ്മാണവും നിര്‍വഹിച്ച് അന്താരാഷ്ട്ര തലത്തില്‍ വരെ ഏറെ ശ്രദ്ധ നേടിയ ചിത്രമായ 'റീന കി കഹാനി' മെയ് 29 മുതല്‍ ജൂണ്‍ 4 വരെ നടക്കുന്ന 'മുംബൈ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ 2022' ല്‍ പ്രദര്‍ശിപ്പിക്കും. മനുഷ്യക്കടത്തിന്റെ ഭീകര വശങ്ങളെ അതിന്റെ യാഥാര്‍ത്ഥ്യ ബോധത്തോടെ തന്നെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രം അനിമേഷന്‍ ഫിലിം വിഭാഗത്തിന് കീഴിലുള്ള ദേശീയ മത്സര വിഭാഗത്തിലേക്കാണ് തിരഞ്ഞെടുത്തിരിക്കുന്നത്. മെയ് 30 ന് വൈകുന്നേരം 4 മണിക്ക് ഫിലിംസ് ഡിവിഷന്‍ കോംപ്ലക്‌സില്‍ ചിത്രം പ്രദര്‍ശിപ്പിക്കും. ഒമ്പതര മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ആനിമേഷന്‍ ചിത്രം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ ജീവിതത്തെ വളരെയധികം ഹൃദയസ്പര്‍ശിയായാണ് അവതരിപ്പിച്ചിരിക്കുന്നത്. നമുക്കിടയില്‍ പതിയിരിക്കുന്ന ഏജന്റുമാര്‍ ഇപ്പോഴും അവരുടെ അടുത്ത ഇരയെ കുടുക്കാനുള്ള നെട്ടോട്ടത്തിലാണെന്ന മനുഷ്യക്കടത്തിന്റെ ഭീകരതയെയാണ് ചിത്രം കാട്ടിത്തരുന്നത്.

റീനയെന്ന പെണ്‍കുട്ടിയുടെ യഥാര്‍ത്ഥ ജീവിതത്തെയാണ് ചിത്രം അടിസ്ഥാനമാക്കിയിട്ടുള്ളത്. ജീവിതത്തില്‍ ഒട്ടേറെ സ്വപ്നങ്ങളുമായി ജീവിച്ചിരുന്ന റീന മാംസക്കച്ചവടക്കാരുടെ കെണിയില്‍പ്പെടുന്നതും പിന്നീട് അവരുടെ കൈയ്യില്‍ നിന്നും രക്ഷപ്പെടുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. ശോഭനമായ ഭാവി സ്വപ്നം കാണുന്ന സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളെ തെറ്റായ വാഗ്ദാനങ്ങളും, മെച്ചപ്പെട്ട ജീവിത മോഹങ്ങളും നല്‍കി സമര്‍ത്ഥമായി ലക്ഷ്യം വയ്ക്കുന്ന വന്‍ റാക്കറ്റുകളിലേക്കാണ് ചിത്രം വെളിച്ചം വീശുന്നത്. ഇരകളെ വേട്ടയാടാനും ഈ ക്രിമിനല്‍ പ്രവൃത്തികളിലൂടെ ഉപജീവനമാര്‍ഗം നേടാനും ഏജന്റുമാര്‍ നടത്തുന്ന ഒത്തുകളിയും കുതന്ത്രങ്ങളുമെല്ലാം ചിത്രത്തിലൂടെ സംവിധായകന്‍ നമുക്ക് കാട്ടിത്തരുന്നു. മറ്റൊരു തലത്തില്‍ പറയുമ്പോള്‍ ഇതൊരു അതിജീവനത്തിന്റെ കഥ കൂടിയാണ്. അതായത് ഇത്തരം ചതികളെയും അടിച്ചമര്‍ത്തലുകളേയും എങ്ങനെ കണ്ടെത്താമെന്നും ഒഴിവാക്കാമെന്നുമുള്ള ഉള്‍ക്കാഴ്ചയാണ് ചിത്രം സമൂഹത്തിനു നല്‍കുന്നത്.

മനുഷ്യക്കടത്ത് വിരുദ്ധ എന്‍ജിഒയായ വിഹാനുമായി സഹകരിച്ചു കൊണ്ടാണ് ശ്രീധറിന്റെ സ്റ്റുഡിയോ ഷ്രെഡ് ക്രിയേറ്റീവ് ലാബ് റീന കി കഹാനി നിര്‍മ്മിച്ചിരിക്കുന്നത്. രക്ഷിതാക്കളും കുട്ടികളും ഉള്‍പ്പടെ എല്ലാവരും ഒരുപോലെ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ഒരു ചിത്രമാണിത്. ഇത്തരത്തിലുള്ള അപകടസാധ്യതകള്‍ മനസ്സിലാക്കാനും അതുവഴി തങ്ങളെയും തങ്ങളുടെ പ്രിയപ്പെട്ടവരെയും ഇത്തരം അപകടങ്ങളില്‍ നിന്നൊക്കെ സംരക്ഷിക്കാനും റീന കി കഹാനി നമ്മെ പഠിപ്പിക്കുന്നു.

എം ഐ എഫ് എഫിലേക്ക് ചിത്രം തിരഞ്ഞെടുക്കപ്പെട്ടതിനെ കുറിച്ച് ഷ്രെഡ് ശ്രീധര്‍ പ്രതികരിച്ചത് ഇപ്രകാരമാണ്: 'ഈ സിനിമ എംഐഎഫ്എഫില്‍ പ്രദര്‍ശിപ്പിക്കുന്നതിന് അവസരം ലഭിച്ചതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇത്തരമൊരു ആദരണീയമായ വേദിയില്‍ തിരഞ്ഞെടുക്കപ്പെട്ടത് തീര്‍ച്ചയായും അഭിമാനകരവുമാണ്. ഈ സിനിമയിലൂടെ മനുഷ്യക്കടത്ത് പോലുള്ള ഒരു ഹീനമായ കുറ്റകൃത്യം മുഖ്യധാരാ മാധ്യമങ്ങളില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. വിവിധ സാമൂഹിക വിഷയങ്ങളെ ആസ്പദമാക്കിയുള്ള സിനിമകള്‍ നമുക്കുണ്ട്. ലൈംഗിക വ്യാപാരത്തിനും അടിമത്തത്തിനും കരാര്‍ തൊഴിലിനുമൊക്കെയുള്ള മനുഷ്യക്കടത്ത് വാര്‍ത്തകളില്‍ വിഷയമാകാതെ പോകുന്ന ഒരു ബില്യണ്‍ ഡോളര്‍ വ്യവസായമാണ്. അതിലുമൊക്കെ പ്രധാനം, അപകടങ്ങളും ഭീഷണികളും എങ്ങനെ തിരിച്ചറിയാം എന്നതിനെക്കുറിച്ച് ആളുകള്‍ ബോധവാന്മാരായിരിക്കേണ്ടതുണ്ട് എന്നതാണ്.'

മൈക്കോനോസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ക്രൗണ്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ (യുകെ), രണ്ടാം കേരള ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍, ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ (ചെന്നൈ), രണ്ടാം മുംബൈ ഐ എഫ് എഫ് എന്നിവയിലും മികച്ച ആനിമേഷന്‍ ചിത്രമായി'' റീനാ കി കഹാനി അടുത്തിടെ തിരഞ്ഞെടുക്കപ്പെടുകയും അവാര്‍ഡ് നേടുകയും ചെയ്തിരുന്നു.

Content Highlights: Reena Ki Kahani, Shred Shreedhar , Mumbai Film Festival, Human trafficking

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
supreme court

1 min

ഗുജറാത്ത് കലാപം: എ.സി. മുറിയിലിരിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യമറിയില്ല - സുപ്രീംകോടതി

Jun 25, 2022


vijay babu

3 min

സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത വേണം -ഹൈക്കോടതി

Jun 23, 2022


Droupadi Murmu

5 min

ദ്രൗപദി മുർമുവിനെ സര്‍വ്വസമ്മതയായ സ്ഥാനാര്‍ഥിയായി നിര്‍ത്തണം; സിന്‍ഹയെ പിന്‍വലിക്കണം | പ്രതിഭാഷണം

Jun 23, 2022

Most Commented