Red Shadow
മലയോരഗ്രാമമായ ഇല്ലിക്കുന്നിലെ ഫുട്ബോള്‍ കോച്ച് ആന്റോ അലക്സിനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്, സൈമന്റെയും മേരിയുടെയും പതിനാലുകാരിയായ മകള്‍ ഡാലിയയുടെ തിരോധാനത്തോടെയാണ്. പിറന്നാള്‍ ദിനത്തില്‍ കാണാതായ ഡാലിയയോടൊപ്പം തന്നെ ആന്റോയെയും കാണാതായതോടെയായിരുന്നു പോലീസ് അത്തരത്തിലൊരു നീക്കം നടത്തിയത്. ആന്റോയെ തിരയുന്നതിനിടയില്‍ മരിച്ച ഭ്രാന്തിയായ കത്രീനയുടെ മരണം കൊലപാതകമാണന്ന് പോലീസ് മനസ്സിലാക്കുന്നു. ആന്റോ കസ്റ്റഡിയിലിരിക്കെ ഡാലിയയുടെ ചീഞ്ഞഴുകിയ ശരീരം കണ്ടുകിട്ടുന്നു. നിരപരാധിത്വം തെളിയിക്കാനുള്ള ശ്രമത്തില്‍ ആന്റോ കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടുന്നു. തുടര്‍ന്ന് മെംബര്‍ സൂസന്നയുടെ മകളെയും കാണാതാകുന്നതോടെ കഥാമുഹൂര്‍ത്തങ്ങള്‍ കൂടുതല്‍ ഉദ്വേഗഭരിതമാകുന്നു. കൊലപാതക പരമ്പരയ്ക്കു പിന്നില്‍ ആന്റോയാണോ ? അതോ മറ്റാരെങ്കിലുമോ ? ഡിസംബര്‍ 9 ന് തീയേറ്ററുകളിലെത്തുന്ന സസ്പെന്‍സ് ത്രില്ലര്‍ ചിത്രം റെഡ് ഷാഡോ അതിനുള്ള ഉത്തരം തേടുകയാണ്.
മനുമോഹന്‍, രമേശ്കുമാര്‍, അഖില്‍ വിജയ്, ഹരി സര്‍ഗം, മണക്കാട് അയ്യപ്പന്, ശ്രീമംഗലം അശോക് കുമാര്‍, ദീപ സുരേന്ദ്രന്, ബേബി അക്ഷയ, ബേബി പവിത്ര, സ്വപ്ന, മയൂരി, അപര്‍ണ, വിഷ്ണുപ്രിയ, മാസ്റ്റര്‍ ജിയോന് ജീട്രസ്, അനില്‍ കൃഷ്ണന്, അജോന്‍ ജോളിമസ്, നവീന്‍, അനൂപ്, ഷാജി ചീനിവിള, സ്റ്റാന്‍ലി പുത്തന്‍പുരയ്ക്കല്‍, സുനില്‍ ഹെന്‍ട്രി, മുബീര്‍, മനോജ്, ഹരി, രാധാകൃഷ്ണന്, അനില്‍ പീറ്റര്‍ എന്നിവര്‍ അഭിനയിക്കുന്നു.
ബാനര്‍ , നിര്‍മ്മാണം - ഫിലിം ആര്‍ട്ട് മീഡിയ ഹൗസ്, കഥ, സംവിധാനം - ജോളിമസ്, തിരക്കഥ, സംഭാഷണം - മേനംകുളം ശിവപ്രസാദ്, ഛായാഗ്രഹണം - ജിട്രസ്, എഡിറ്റിംഗ് , കളറിസ്റ്റ് - വിഷ്ണു കല്യാണി , പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് - മണക്കാട് അയ്യപ്പന്, പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ - സതീഷ് മരുതിങ്കല്‍, ഗാനരചന - അജയ് വെള്ളരിപ്പണ, മേനംകുളം ശിവപ്രസാദ്, സംഗീതം - അനില്‍ പീറ്റര്‍ , ബൈജു അഞ്ചല്‍, ഗായകര്‍ - എം ജി ശ്രീകുമാര്‍ , അരിസ്റ്റോ സുരേഷ്, സരിത രാജീവ്, ബിജു ഗോപാല്‍, സ്റ്റെഫി ബാബു, പശ്ചാത്തലസംഗീതം - റിക്സണ് ജോര്‍ജ് സ്റ്റാലിന് , ചമയം - രതീഷ് രവി , കല- അനില്‍ പുതുക്കുളം, കോസ്റ്റ്യും - വി സിക്സ് , കൊറിയോഗ്രാഫി - ഈഹ സുജിന്‍ , ആക്ഷന്‍ -രതീഷ് ശിവ, അസ്സോസിയേറ്റ് ഡയറക്ടര്‍ - ബിജു സംഗീത , ലൊക്കേഷന്‍ മാനേജര്‍ - സ്റ്റാന്‍ലി പുത്തന്‍പുരയ്ക്കല്‍, സംവിധാന സഹായികള്‍ - അനില്‍ കൃഷ്ണന് , ആനന്ദ് ശേഖര്‍, മെസ് മാനേജര്‍ - ഷാജി ചീനിവിള , യൂണിറ്റ്, സ്റ്റുഡിയോ - എച്ച് ഡി സിനിമാകമ്പനി, ഓണ്‍ലൈന്‍ പാര്‍ട്ട്ണര്‍ - പുലരി ടീവി , ഓണ്‍ലൈന്‍ പ്രൊമോട്ടര്‍ - അജോണ്‍ ജോളിമസ്, വിതരണം - 72 ഫിലിം കമ്പനി, ഡിസൈന്‍ - അഖില്‍ വിജയ്, സ്റ്റില്‍സ് - സിയാദ്, ജിയോന് ജി ജിട്രസ്, പി ആര് ഓ - അജയ് തുണ്ടത്തില്‍ .
Content Highlights: red shadow new malayalam movie
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..