'റബേക്ക സ്റ്റീഫന്റെ ചതുരമുറി 6.5 ഇഞ്ച്' സായ് വെങ്കിടേഷ് പ്രധാന വേഷത്തിൽ


വ്യവസായിയും നിര്‍മ്മാതാവുമായ സായ് വെങ്കിടേഷാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്

സായ് വെങ്കിടേഷ്

ലയാളത്തില്‍ വീണ്ടും കൗമാരങ്ങളുടെ കഥ പറയുന്ന 'റബേക്ക സ്റ്റീഫന്റെ ചതുരമുറി 6.5 ഇഞ്ച്' എന്ന പുതിയ ചിത്രം അണിയറയിലൊരുങ്ങുമ്പോള്‍, ഇതാ മറ്റൊരു താരം കൂടി വെള്ളിത്തിരയില്‍ ശ്രദ്ധേയനാകുന്നു. വ്യവസായ മേഖലയില്‍ നിന്നുള്ള ആലപ്പുഴ സ്വദേശിയായ സായ് വെങ്കിടേഷ് ആണ് ഈ സിനിമയിലൂടെ മലയാളത്തില്‍ സജീവമാകുന്നത്.

ആശ്വാസ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആശ്വാസ് ശശിധരന്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നിരവധി ചിത്രങ്ങളുടെ പരസ്യ കലാസംവിധായകനായ മുഹമ്മദ് സജീഷാണ്. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ രചന ഒരുക്കുന്നത്. ഒട്ടേറെ സിനിമകളില്‍ നിന്നാണ് നിര്‍മാതാവ് കൂടിയായ സായ് വെങ്കിടേഷ് എന്ന സ്വാമി സിനിമയിലേക്ക് ചേക്കേറുന്നത്. ഒരു വടക്കന്‍ പങ്കാളി, രണ്ടാം പകുതി, കരുവ്, ദ്രാവിഡ രാജകുമാരന്‍, ഡസ്റ്റ് ബീന്‍ തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ സായ് വെങ്കിടേഷ് തന്റെ അഭിനയമികവ് തെളിയിച്ചതാണ്.

ജ്വല്ലറി ബിസിനസ്സ് രംഗത്ത് മൂന്ന് പതിറ്റാണ്ടോളം പ്രവര്‍ത്തിച്ചുവന്ന സ്വാമിക്ക് സിനിമയോടുള്ള പാഷനാണ് ബിസിനസ്സ് രംഗത്ത് നിന്ന് സിനിമാരംഗത്തേക്ക് വരാന്‍ ഇടയാക്കിയത്. ചലച്ചിത്ര മേഖലയുമായി വര്‍ഷങ്ങളായുള്ള ബന്ധങ്ങള്‍ അദ്ദേഹത്തിന് ചില ചിത്രങ്ങളില്‍ നിര്‍മ്മാണ പങ്കാളിയാകാനും കഴിഞ്ഞിട്ടുണ്ട്. അഭിനയത്തോടൊപ്പം സിനിമയുടെ പുത്തന്‍ തലമായ ഒടിടി രംഗത്ത് 'തീയേറ്റര്‍ പ്ലേ' എന്ന പ്ലാറ്റ്‌ഫോം സ്വാമിക്കും സുഹൃത്തുക്കള്‍ക്കും ഉണ്ട്. എങ്കിലും അഭിനയത്തോടാണ് ഏറ്റവും പ്രിയമെന്ന് സായ് വെങ്കിടേഷ് പറഞ്ഞു. സിനിമയില്‍ സജീവമായതോടെ കൂടുതല്‍ അവസരങ്ങള്‍ തന്നെ തേടി വരുന്നതായും അദ്ദേഹം പറഞ്ഞു. മൂന്ന് സ്ത്രീകഥാപാത്രങ്ങളെ കേന്ദ്രീകരിച്ച് നീങ്ങുന്ന കൗമാരക്കാരുടെ കഥ പറയുന്ന 'റബേക്ക സ്റ്റീഫന്റെ ചതുരമുറി 6.5 ഇഞ്ച്'ല്‍ സായ് വെങ്കിടേഷിന് ഏറെ ശ്രദ്ധേയമായ വേഷമാണ്.

പരസ്യ കലാസംവിധായകനായ മുഹമ്മദ് സജീഷ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയുടെ ഛായാഗ്രഹണം ടി ഷമീര്‍ മുഹമ്മദും എഡിറ്റിംഗ് ഐജു അന്റുവും നിര്‍വഹിക്കുന്നു. ഷാജി ആലപ്പാട്ടാണ് കോ പ്രൊഡ്യൂസര്‍. സുഹൈല്‍ സുല്‍ത്താന്‍ എഴുതിയ ഗാനങ്ങള്‍ക്ക് യൂനസിയോ സംഗീതം പകര്‍ന്നിരിക്കുന്നു. സിതാര കൃഷ്ണകുമാറാണ് ഗാനം ആലപിച്ചിരിക്കുന്നത്. പുതുമുഖങ്ങളായ ധനു ദേവിക, രമ്യ രഘുനാഥന്‍, പൂജ അരുണ്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകരുന്നത്. പി.ആര്‍.ഒ: പി.ശിവപ്രസാദ്.

Content Highlights: Rebecca Stephante Chathuramuri 6.5 inch, sai venkatesh, producer


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022


38:00

അച്ഛന്റെ സിനിമയ്ക്കല്ല, അന്നും പോയിരുന്നത് ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമ കാണാൻ | Binu Pappu

Oct 7, 2022

Most Commented