‘ഓണംകേറാമൂല’യായി തിയേറ്ററുകൾ, തിയേറ്റർ-ഒ.ടി.ടി. റിലീസ് തർക്കപരിഹാരം വൈകുന്നു


സിറാജ് കാസിം

പ്രതീകാത്മകചിത്രം | ഫോട്ടോ: മാതൃഭൂമി

കൊച്ചി: കോവിഡ് കാലത്തിനുശേഷം ഓണാഘോഷങ്ങളുടെ പാരമ്യത്തിലേക്കു തിരിച്ചെത്തിയ കേരളത്തിനു സിനിമകളുടെ കാര്യത്തിൽ നിറംമങ്ങൽ. സൂപ്പർതാരങ്ങളടക്കം പല പ്രമുഖതാരങ്ങളുടെയും സിനിമകൾ ഇല്ലാതെയാണ് ഇക്കുറി മലയാളത്തിന്റെ വെള്ളിത്തിരയിൽ ഓണമെത്തുന്നത്. മമ്മൂട്ടിയുടെ ‘റോഷാക്ക്, മോഹൻലാലിന്റെ ‘മോൺസ്റ്റർ’, പൃഥ്വിരാജിന്റെ ‘ഗോൾഡ്’ തുടങ്ങിയ ചിത്രങ്ങൾ ഓണത്തിനെത്തുമെന്നു പ്രതീക്ഷിച്ചെങ്കിലും റിലീസ് നീട്ടി. സിനിമകൾ കുറഞ്ഞതിനൊപ്പം തിയേറ്റർ-ഒ.ടി.ടി. റിലീസ് തർക്കപരിഹാരം വൈകുന്നതും മേഖലയിൽ ആശങ്ക ബാക്കിയാക്കുന്നുണ്ട്.

ബേസിൽ ജോസഫ് നായകനായ ‘പാൽതു ജാൻവർ’ എന്ന സിനിമ മാത്രമാണ് ഇക്കുറി ഓണത്തിനുമുമ്പുതന്നെ തിയേറ്ററിലെത്തിയ ചിത്രം. വിനയൻ സംവിധാനംചെയ്ത ‘പത്തൊൻപതാം നൂറ്റാണ്ട്’, എൻ. ശ്രീജിത്ത് സംവിധാനംചെയ്ത ‘ഒരു തെക്കൻ തല്ലുകേസ്’ എന്നീ സിനിമകൾ വ്യാഴാഴ്ചയെത്തും. കുഞ്ചാക്കോ ബോബൻ-അരവിന്ദ് സ്വാമി ചിത്രമായ ‘ഒറ്റ്’ വ്യാഴാഴ്ച എത്തിയേക്കും.

പരാജയചിത്രങ്ങളുടെ എണ്ണംകൂടിയതോടെ മലയാളസിനിമയിൽ ഈവർഷം പകുതി പിന്നിട്ടപ്പോൾ കോടികളുടെ നഷ്ടമാണ് സംഭവിച്ചത്. ഈവർഷം ജനുവരിമുതൽ ജൂൺവരെയുള്ള ആറുമാസത്തിനിടയിൽ 108 മലയാളസിനിമകളാണ് റിലീസ് ചെയ്തത്. ഇതിൽ 37 എണ്ണവും നേരിട്ട്‌ ഒ.ടി.ടി. റിലീസായിരുന്നു.

സിനിമകളുടെ റിലീസ് സംബന്ധിച്ച് തിയേറ്ററുകളും ഒ.ടി.ടി.യും തമ്മിലുള്ള തർക്കം ഓണസമയത്ത്‌ പരിഹരിക്കാനായിരുന്നു ശ്രമങ്ങൾ നടന്നത്. സിനിമാമേഖലയിലെ പ്രശ്നങ്ങളിൽ ഓണത്തിനുമുമ്പ് അന്തിമതീരുമാനം പ്രഖ്യാപിക്കണമെന്ന്‌ തിയേറ്ററുടമകളുടെ സംഘടനയായ ‘ഫിയോക്’ ഫിലിം ചേംബറിനോടു ആവശ്യപ്പെട്ടിരുന്നു. തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന സിനിമകൾ 42 ദിവസത്തിനുശേഷമേ ഒ.ടി.ടി.ക്കു നൽകാവൂയെന്ന വ്യവസ്ഥ കൃത്യമായി പാലിക്കണമെന്നാണ് ‘ഫിയോകി’ന്റെ പ്രഥമ ആവശ്യം.

Content Highlights: reasons to not return or go less to theaters after COVID-19


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented