Photo | Facebook, Shane Nigam
നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ആര്‍ഡിഎക്‌സിന്റെ സെറ്റില്‍ നായകന്‍ ഷെയ്ന്‍ നിഗം പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചസജീവമാകുന്നു. സെറ്റില്‍ ഷെയ്ന്‍ പിടിവാശി കാണിച്ചു. കോമ്പിനേഷന്‍ രംഗങ്ങളില്‍ തനിക്ക് കൂടുതല്‍ പ്രധാന്യം നല്‍കണമെന്ന് ആവശ്യപ്പെട്ടു. എഡിറ്റ് ചെയ്ത ദൃശ്യങ്ങള്‍ തന്നെ കാണിക്കണമെന്ന് പറഞ്ഞു. ഇത് അംഗീകരിക്കാതെ വന്നതിനെ തുടര്‍ന്ന് ലാല്‍, ബാബു ആന്റണി, ബൈജു തുടങ്ങിയ അഭിനേതാക്കള്‍ ഉണ്ടായിരുന്ന സെറ്റില്‍ നിന്ന് ഇറങ്ങിപ്പോയി. ഷൂട്ടിങ് മുടങ്ങി സിനിമ പ്രതിസന്ധിയിലായി എന്നുമൊക്കെയാണ് സിനിമാഗ്രൂപ്പുകളില്‍ പ്രചരിച്ചത്.
അതിനിടെ ആര്‍ഡിഎക്‌സിലെ മറ്റൊരു നായകനായ ആന്റണി പെപ്പെ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പും ചര്‍ച്ചയായി. യഥാര്‍ഥ ജീവിതത്തില്‍ നാടകം കളിക്കുന്നവര്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്നു എന്ന കുറിപ്പോടെ, ദയവ് ചെയ്ത് നാടകമരുതേ എന്നെഴുതിയ ഒരു ചിത്രം പെപ്പെ പോസ്റ്റ് ചെയ്തു. ആന്റണിയുടെ പോസ്റ്റ് ആര്‍ഡിഎക്‌സ് വിവാദത്തെക്കുറിച്ചാണോ എന്ന ചോദ്യങ്ങളുമായി ഒട്ടേറെ പേരാണ് രംഗത്ത് വന്നത്.
വിവാദത്തില്‍ ഫെഫ്ക ഇടപ്പെട്ടുവെന്നും പ്രശ്‌നങ്ങളെല്ലാം ഒത്തു തീര്‍പ്പാക്കിയെന്നുമാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. സിനിമയുടെ ചിത്രീകരണം ഉടന്‍ പൂര്‍ത്തിയാകുമെന്നാണ് വിവരം. അതിനിടെ ആര്‍ഡിഎക്‌സിന്റെ ചിത്രീകരണം നടക്കുന്നുവെന്ന് വ്യക്തമാക്കാനായി ഷെയ്ന്‍ ഒരു വീഡിയോ പങ്കുവച്ചു.
Content Highlights: RDX shane nigam controversy, Malayalam Cinema
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..