ഹോളിവുഡ് നടന്‍ റേ ലിയോട്ട അന്തരിച്ചു 


റേ ലിയോട്ട

ലോസ് ആഞ്ജലീസ്: പ്രശസ്ത ഹോളിവുഡ് നടന്‍ റേ ലിയോട്ട (67) അന്തരിച്ചു. പുതിയ ചിത്രമായ ഡേഞ്ചറസ് വാട്ടേഴ്സ് ചിത്രീകരണത്തിനിടെയാണ് അന്ത്യം. ഡൊമിനിക്കല്‍ റിപ്പബ്ലിക്കിലെ സിനിമാ ലൊക്കേഷനില്‍ ഉറക്കത്തിനിടെയാണ് റേയ് മരിച്ചതെന്ന് നടന്റെ പ്രതിനിധി മാധ്യമങ്ങളോട് പറഞ്ഞു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സൂചന.

ഗുഡ്ഫെല്ലസിലെ മോബ്സ്റ്റര്‍ ഹെന്റി ഹില്ലിന്റെയും ഫീല്‍ഡ് ഓഫ് ഡ്രീംസിലെ ബേസ്ബോള്‍ കളിക്കാരനായ ഷൂലെസ് ജോ ജാക്സണിന്റെയും വേഷങ്ങളിലൂടെ പ്രശസ്‌നാണ് റേ ലിയോട്ട.

യുഎസിലെ ന്യൂജഴ്സിയില്‍ 1954 ലാണ് റേ റേ ലിയോട്ട ജനിച്ചത്. മാതാവിനാല്‍ ഉപേക്ഷിക്കപ്പെട്ട് ആറാം മാസം മുതല്‍ അനാഥാലയത്തിലായിരുന്നു വളര്‍ന്നത്. ആറ് വയസ്സുതികഞ്ഞപ്പോള്‍ ഇറ്റാലിയന്‍ വംശജരായ ദമ്പതികള്‍ ദത്തെടുത്ത് വളര്‍ത്തി.

ടെലിവിഷന്‍ സീരീസുകളിലെ ചെറിയ വേഷങ്ങളിലൂടെ അഭിനയരംഗത്തെത്തി. 1983 ല്‍ പുറത്തിറങ്ങിയ ദ ലോണ്‍ലി ലേഡിയാണ് ആദ്യ ചിത്രം. അടുത്ത ചിത്രമായ സംതിങ് വൈല്‍ഡിലൂടെ ഗോള്‍ഡന്‍ ഗ്ലോബ് നാമനിര്‍ദ്ദേശം നേടി. അണ്‍ലോഫുള്‍ എന്‍ട്രി, കോപ്പ് ലാന്‍ഡ്, ഹാനിബല്‍, ബ്ലോ, ഐഡന്റിറ്റി, ഒബ്‌സര്‍വ് ദ റിപ്പോര്‍ട്ട്, മാരേജ് സ്‌റ്റോറി തുടങ്ങിയവയാണ് മറ്റു ചിത്രങ്ങള്‍. ക്ലാഷ്, ദ സബ്‌സ്റ്റന്‍സ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു.

Content Highlights: Ray Liotta passed away, Goodfellas something wild actor, Hollywood actor, Ray Liotta Filmography

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vijay babu

2 min

'ഞാന്‍ മരിച്ചുപോകും, അവള്‍ എന്നെ തല്ലിക്കോട്ടെ'; വിജയ് ബാബുവിന്റെ ഫോണ്‍സംഭാഷണം പുറത്ത്

Jun 27, 2022


Army

1 min

നാല് ദിവസം, 94000 അപേക്ഷകര്‍: അഗ്നിപഥിലേക്ക് ഉദ്യോഗാര്‍ഥികളുടെ ഒഴുക്ക്

Jun 27, 2022


R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022

Most Commented