ട്രെയ്ലറിൽ നിന്ന്
രവി തേജയെ നായകനാക്കി രമേശ് വർമ്മ സംവിധാനം ചെയ്ത ആക്ഷൻ ക്രൈം ത്രില്ലർ തെലുങ്ക് ചിത്രം ഖിലാഡിയുടെ ട്രെയ്ലർ പുറത്തിറങ്ങി. ഉണ്ണി മുകുന്ദനും അർജുനുമാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. രാമകൃഷ്ണ എന്നാണ് ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
ഫെബ്രുവരി 11ന് ചിത്രം തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും. തെലുങ്കിനു പുറമെ ഹിന്ദിയിലും ചിത്രം ഒരുക്കുന്നുണ്ട്.
മീനാക്ഷി ചൗധരിയും ഡിംപിൾ ഹയതിയുമാണ് നായികമാർ. നികിതിൻ ധീർ, സച്ചിൻ ഖഡേക്കർ, മുകേഷ് റിഷി, മുരളി ശർമ്മ, വെണ്ണെല കിഷോർ, തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ദേവിശ്രീ പ്രസാദ് ആണ് സംഗീതം. എ സ്റ്റുഡിയോസിന്റെ ബാനറിൽ സത്യനാരായണ കോനേരു, രമേശ് വർമ പെൻമസ്ത എന്നിവർ ചേർന്നാണ് നിർമാണം. സുജിത്ത് വാസുദേവും ജി കെ വിഷ്ണുവുമാണ് ചിത്രത്തിൻറെ ഛായാഗ്രഹണം.
Content Highlights : Ravi Teja Unni Mukundan Arjun In Khiladi movie Trailer
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..