രവി തേജ, ചിത്രത്തിന്റെ പോസ്റ്റർ | photo: facebook/ravi teja
രവി തേജ നായകനാകുന്ന പാന്‍ ഇന്ത്യന്‍ ചിത്രം 'ടൈഗര്‍ നാഗേശ്വര റാവു' റിലീസിനൊരുങ്ങുന്നു. ചിത്രം ഒക്ടോബര്‍ 20-ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിലെത്തും. അഭിഷേക് അഗര്‍വാള്‍ ആര്‍ട്‌സിന്റെ ബാനറില്‍ അഭിഷേക് അഗര്‍വാളാണ് ചിത്രം നിര്‍മിക്കുന്നത്. വംശിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
എഴുപതുകളുടെ പശ്ചാത്തലത്തില്‍ സ്റ്റുവര്‍ട്ട്പുരം എന്ന ഗ്രാമത്തിലുള്ള കുപ്രസിദ്ധനായ കള്ളന്റെ ജീവചരിത്രമാണ് ടൈഗര്‍ നാഗേശ്വര റാവു. നൂപൂര്‍ സനോന്‍, ഗായത്രി ഭരദ്വാജ് എന്നിവരാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്.
ആര്‍. മദി ഐ.എസ്.സിയാണ് ഛായാഗ്രഹണം. ജി.വി. പ്രകാശ് കുമാര്‍ സംഗീതം നിര്‍വ്വഹിക്കുന്നു. അവിനാഷ് കൊല്ലയാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍.
സഹനിര്‍മ്മാതാവ് :മായങ്ക് സിംഗാനിയ, സംഭാഷണങ്ങള്‍: ശ്രീകാന്ത് വിസ, സംഗീത സംവിധായകന്‍: ജി.വി. പ്രകാശ് കുമാര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: അവിനാഷ് കൊല്ല, പി.ആര്‍.ഒ. : വംശി-ശേഖര്‍, ആതിര ദില്‍ജിത്ത്.
Content Highlights: ravi teja ,movie tiger nageshwara rao release date announced
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..