രാമറാവു ഓൺ ഡ്യൂട്ടിയിൽ രവി തേജയും രജിഷയും
- ജില്ലാ കളക്ടർ ബി. രാമറാവുവായി രവി തേജ
- നായികയായി രജിഷാ വിജയൻ
രവി തേജ നായകനായ ഏറ്റവും പുതിയ തെലുങ്ക് ചിത്രം രാമറാവു ഓൺ ഡ്യൂട്ടിയുടെ ടീസർ പുറത്തുവന്നു. ജില്ലാ കളക്ടർ ബി. രാമറാവുവായി രവി തേജയെത്തുന്ന ചിത്രത്തിൽ രജിഷാ വിജയനാണ് നായികാ വേഷത്തിൽ.
രവി തേജയുടെ മാസ് ആക്ഷൻ രംഗങ്ങളും പഞ്ച് ഡയലോഗുകളുമാണ് ടീസറിന്റെ ആകർഷണങ്ങൾ. ദിവ്യാഷാ കൗശിക്, നാസർ, ജോൺ വിജയ്, പവിത്രാ ലോകേഷ് തുടങ്ങിയവരാണ് മറ്റുപ്രധാന വേഷങ്ങളിൽ.
ശരത് മാണ്ഡവയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. സത്യൻ സൂര്യൻ ഛായാഗ്രഹണവും സാം സി.എസ് സംഗീതസംവിധാനവും നിർവഹിക്കുന്നു. എഡിറ്റിങ് പ്രവീൺ കെ.എൽ.
എസ്.എൽ.വി സിനിമാസ് എൽഎൽപി, ആർ.ടി ടീം വർക്സ് എന്നിവയുടെ ബാനറിൽ സുധാകർ ചെറുകുറിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
Content Highlights: Ramarao on Duty movie Teaser, Ravi Teja, Rajisha Vijayan
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..