മിതാഭ് ബച്ചൻ അവതരിപ്പിക്കുന്ന കോൻ ബനേഗാ ക്രോർപതി എന്ന ടെലിവിഷൻ ഷോയിൽ വിജയിയായ 14 കാരൻ രവി മോഹൻ സാഹ്നി  ​ഗുജറാത്തിലെ പോർബന്തറിലെ എസ്.പിയായി ചുമതലയേറ്റു. 2001 ലെ കോൻ ബനേഗാ ക്രോർപതി ജൂനിയർ ഷോയിലാണ് രവി മോഹൻ സെയ്നി  ബച്ചൻെറ 15 ചോദ്യങ്ങൾക്ക് ശരിയുത്തരം നൽകി വിജയിയായത്. 

പോർബന്ദർ എസ്പിയായി ചുമതലയേൽക്കുന്നതിന് മുമ്പ് രാജ്കോട്ടിൽ ഡെപ്യൂട്ടി കമ്മീഷണറായിരുന്നു. ചൊവ്വാഴ്ചയാണ് എസ്.പിയായി ചുമതലയേറ്റത്.

2012 മുതൽ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന സിവിൽ സർവീസസ് പ‌രീക്ഷ അദ്ദേഹം എഴുതാൻ ആരംഭിച്ചു. 2014 ൽ ഐ.പി.എസ് നേടുക എന്ന സ്വപ്നം സഥലമായി. അഖിലേന്ത്യാ തലത്തിൽ 461 റാങ്ക് നേടിയാണ് സെയ്നി ഗുജറാത്ത് കേഡറിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

രാജസ്ഥാനിലെ അൾവാർ സ്വദേശിയായ ഡോ.രവി മോഹൻ സെയ്നി എംബിബിഎസ് ബിരുദധാരി കൂടിയാണ്. ജയ്പൂരിലെ മഹാത്മാ ഗാന്ധി മെഡിക്കൽ കോളേജിൽ നിന്നും പഠനം പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹം ഐപിഎസ് മോഹത്തിന് പിന്നാലെ പോയത്. പിതാവ് നാവിക സേന ഉദ്യോഗസ്ഥനായിരുന്നതിനാല്‍ വിശാഖപട്ടണത്തെ നേവൽ പബ്ലിക് സ്കൂളിൽ  പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് കോന്‍ ബനേഗാ ക്രോര്‍പതി ജൂനിയറില്‍ സെയ്നി പങ്കെടുത്തത്. 

"ഒരു കോടി സമ്മാനം ലഭിച്ചയാളാണ് ഞാൻ. നികുതിയിളവിന് ശേഷം എനിക്ക് 69 ലക്ഷം രൂപ ലഭിച്ചു, നാല് വർഷത്തിന് ശേഷം, ഷോയുടെ നിയമങ്ങൾ അനുസരിച്ച്, വിജയികൾക്ക് 18 വയസ്സ് തികഞ്ഞതിന് ശേഷമാണ് സമ്മാന തുക നൽകുക. അതുപയോ​ഗിച്ച് കുറച്ച് ഭൂമി വാങ്ങി. വിദ്യാഭ്യാസത്തിനുള്ള ചെലവിനും ആ തുക ഉപയോ​ഗിച്ചു''- ടെെംസ് ഓഫ് ഇന്ത്യയ്ക്ക് 2017 ൽ നൽകിയ അഭിമുഖത്തിൽ സെയ്നി  പറഞ്ഞു.

Content Highlights: Ravi Mohan Saini 2001 winner of Kaun Banega Crorepati is now the SP of Gujarat’s Porbandar